Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightവില കുറച്ച്​ സ്ലിം...

വില കുറച്ച്​ സ്ലിം ബ്യൂട്ടിയാക്കി രണ്ട്​ മോഡലുകൾ; ടാബ്​ലെറ്റ്​ പ്രേമികളെ പിടിക്കാൻ സാംസങ്​

text_fields
bookmark_border
Samsung-Galaxy-Tab-S5e-Galaxy-Tab-A-10.1
cancel

സ്​മാർട്​ഫോൺ വിപണിപോലെ തന്നെ ഇന്നും വലിയ സ്​ക്രീനുള്ള ടാബ്​ലെറ്റുകൾക്ക് വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട്​.​ ആപ്പിൾ അവരുടെ ​െഎപാഡ്​ ശ്രേണിയിൽ വർഷാവർഷം പുതിയ അവതാരങ്ങളെ അവതരിപ്പിക്കുകയും വിപണി പിടിക്കുകയും ചെയ്യു​േമ് പാൾ ടാബ്​ലെറ്റുകളുടെ ആഗോള മാർക്കറ്റിൽ സാംസങ്ങും വ്യക്​തമായ സ്വാധീനം നിലനിർത്തുന്നുണ്ട്​​. െഎ.ഒ.എസ്​ ഇൻറർഫേസ ്​ ഇഷ്​ടമല്ലാത്തവർക്കും ഒരു ലക്ഷം രൂപക്കടുത്ത്​​ ടാബ്​ലെറ്റുകൾക്ക്​ ചിലവാക്കാൻ താൽപര്യമില്ലാത്തവർക്കും സ് വന്തമാക്കാൻ ഏറ്റവും അനിയോജ്യമായ ടാബ്​ലെറ്റുകൾ സാംസങ്ങി​​​​െൻറതാണെന്ന്​ പറഞ്ഞാൽ അതിശയോക്​തിയാവില്ല.

സ ാംസങ്ങ്​ ടാബ്​ എസ്​. സീരീസിലും ടാബ്​ എ. സീരീസിലുമുള്ള മോഡലുകൾക്ക്​ ലോകമെമ്പാടും ആവശ്യക്കാരുണ്ട്​. ഇൗയടുത്ത ്​ സാംസങ്​ ടാബ്​ എസ്​4 അവതരിപ്പിച്ചിരുന്നു. അതിമനോഹരമായ 10.5 ഇഞ്ചുള്ള അമോലെഡ്​ ഡിസ്​പ്ലേയും നൂതന സംവിധാനവുമായ ി പുതിയ എസ്​. പെന്നും കൂടെ ഡെസ്​ക്​ടോപ്​ എക്​സ്​പീരിയൻസ്​ നൽകുന്ന ഡെക്​സ്​ സംവിധാനവുമൊക്കെയായി ടാബ്​ എസ്​.4 വിപണിയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്​.

മനം കവരാൻ ടാബ്​ എസ്​ 5ഇയും ടാബ്​ എ 10.1ഉം

tablets-samsung

ടാബ്​ എസ്​4​​​​െൻറ വില ​െഎപാഡിനേക്കാൾ കുറവാണെങ്കിലും 64 ജിബി മോഡലിന്​ തുടക്കവില 58,000ത്തോളമാണ്​. ഇത്​ വിപണിയിൽ ചെറിയ രീതിയിൽ പ്രതിഫലിക്കുമെന്ന്​ കണ്ടതോടെ പുതിയ രണ്ട്​ താരങ്ങളെ കൂടി സാംസങ്​ അവതരിപ്പിച്ചിരിക്കുകയാണ്​. ടാബ്​ എസ്​5ഇയും ടാബ്​ എ10.1ഉമാണ്​ പുതിയ താരങ്ങൾ.

സ്ലിം ബ്യൂട്ടിയായ ടാബ്​ എസ്​ 5ഇ

tab-s5e

സാംസങ്ങി​​​​െൻറ ടാബ്​ലെറ്റ്​ പോർട്ട്​ഫോളിയോയിലെ ഏറ്റവും സ്ലിമ്മായ ടാബ്​ലെറ്റാണ് ടാബ്​ എസ് ​5ഇ. 5.5 മില്ലീ മീറ്റർ മാത്രം തിക്​നെസുള്ള ടാബ്​ എസ് ​5ഇക്ക്​ നേർത്ത അരികുകളുള്ള ഡിസ്​പ്ലേയും മെറ്റാലിക്​ ബോഡിയും ഭംഗി കൂട്ടും. 400 ഗ്രാം മാത്രമാണ്​ പുതിയ അവതാരത്തി​​​​െൻറ തൂക്കം. 10.5 ഇഞ്ച്​ വലിപ്പമുള്ള 2560x1600 പിക്​സൽ റെസൊല്യൂഷനടങ്ങിയ സൂപ്പർ അമോലെഡ്​ ഡിസ്​പ്ലേയാണ്​ നൽകിയിരിക്കുന്നത്​. 81.8 ശതമാനം സ്​ക്രീൻ ടു ബോഡി റേഷ്യോ കൂടി ചേരുന്നതോടെ മൾട്ടീമീഡിയ ഉപഭോഗം ഏറെ സുഖകരമാകും.

ക്വാൽകോം സ്​നാപ്​ഡ്രാഗ​​​​െൻറ 670 ​പ്രൊസ്സസറും കൂടെ 6 ജിബി വരെ റാമും കരുത്ത്​ പകരുന്നുണ്ട്​. 128 ജിബി ഇ​േൻറണൽ മെമ്മറി സ്​റ്റോറേജും അത്​ 512 ജിബി വരെ ഉയർത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്​. 13 മെഗാ പിക്​സൽ പിൻകാമറയും 8 മെഗാപിക്​സൽ മുൻ കാമറയുമുണ്ട്​. ഡോൾബി അറ്റ്​മോസ്​ സംവിധാനമുള്ള നാല്​ സ്​പീക്കറും ടാബ്​ എസ്​5ഇക്ക്​ മാറ്റ്​ കൂട്ടും. ഒാഡിയോ ഹാർഡ്​വെയർ ട്യൂൺ ചെയ്​തിരിക്കുന്നത്​ എ.കെ.ജി എന്ന പ്രശസ്​ത ബ്രാൻഡ്​ ആണ്​. 7,040 എം.എ.എച്ചുള്ള വലിയ ബറ്ററി ചാർജ്​​ ചെയ്യാൻ യു.എസ്​.ബി ടൈപ്പ്​ സി പോർട്ടും കൂടെ ഫാസ്​റ്റ്​ ചാർജിങ്​ സംവിധാനവും നൽകിയിട്ടുണ്ട്​.

samsung-tablets

ആൻഡ്രോയ്​ഡ്​ 9.0 പൈ അടങ്ങിയ സാംസങ്​ എക്​സ്​പീരിയൻസ്​ യു.​െഎ പുതിയ വേർഷനായിരിക്കും ടാബ്​ എസ് ​5ഇക്ക്​. എക്​സ്​റ്റേണൽ കീബോർഡ്​ ഘടിപ്പിക്കാനുള്ള പോഗോ പോയിൻറ്, ബിക്​സ്​ബി 2.0 സപ്പോർട്ട്​, ഡെസ്​ക്​ ടോപ്​ ഫീൽ നൽകുന്ന ​ഡെക്​സ്​ സംവിധാനം എന്നിവയും ടാബ്​ എസ്​4ന്​ എന്ന​ പോലെ ടാബ്​ എസ് ​5ഇക്കും നൽകി.

വില വിവരങ്ങൾ

4ജിബി റാമും 64 ജിബി റോം മോഡലും കൂടെ ഉയർന്ന മോഡലായ 6 ജിബി-128 ജിബിയും വിപണിയിൽ ഇറക്കാനുള്ള തയാറെടുപ്പിലാണ്​ സാംസങ്​. ടാബ്​ എസ്​ 5ഇയുടെ വൈ​-ഫൈ മോഡലിന്​ 28,500 രൂപയാണ്​ പ്രാരംഭ വില. 4ജി എൽ.ടി.ഇ മോഡലിനാക​െട്ട 38,600 രൂപ നൽകേണ്ടി വരും. ഇൗ വർഷം ആദ്യ ​ ക്വാർട്ടറിൽ തന്നെ മോഡലുകൾ അവതരിപ്പിക്കും. വിലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അപ്പോൾ മാത്രമേ പുറത്തുവിടുകയുള്ളൂ.

ബജറ്റിലൊതുങ്ങുന്ന ടാബ് ​എ 10.1

tab-a-10.1

മെറ്റാലിക്​ നിർമ്മിതിയിൽ ഏറ്റവും അഫോർഡബിളായ ടാബ്​ലെറ്റുമായി എത്തിയിരിക്കുകയാണ്​ സാംസങ്​. ഇൗ വർഷം ടാബ്​ എസ്​ 5ഇയുടെ കൂടെ പുറത്തിറക്കാൻ പോകുന്ന ടാബ്​ എ 10.1നും പറയാൻ മാത്രമുള്ള വിശേഷങ്ങളുണ്ട്​. 10.1 ഇഞ്ചുള്ള എന്നാൽ റെസൊല്യൂഷൻ കുറഞ്ഞ (1920 ×1200 പിക്​സൽ) അമോലെഡ്​ ഡിസ്​പ്ലേയാണ്​ ടാബ്​ എ 10.1ന്​. 16:10 ആസ്​പക്​ട്​ റേഷ്യോയോട്​ കൂടിയ ഡിസ്​പ്ലേ മനോഹരമാണ്​. എക്​സിനോസ്​ 7904 ആണ്​ പ്രൊസസർ. 3ജീബി റാമും 32 ജീബി ഇ​േൻറൺൽ സ്​റ്റോറേജും അടങ്ങിയ ടാബ്​ എ 10.1 മൈക്രോ എസ്​.ഡി കാർഡ്​ വെച്ച്​ 400 ജീബി വരെ ഉയർത്താനും സാധിക്കും. 8 മെഗാ പിക്​സൽ പിൻ കാമറയും 5 മെഗാ പിക്​സൽ മുൻ കാമറയും നൽകിയിട്ടുണ്ട്​.

6,150 എം.എ.എച്ചുള്ള ബാറ്ററി, ഡോൾബി അറ്റ്​മോസുള്ള രണ്ട്​ സ്​പീക്കർ, എക്​സ്​റ്റേണൽ കീബോർഡ്​ ഘടിപ്പിക്കാനുള്ള പോഗോ പോയിൻറ്​ എന്നിവയും പുതിയ ടാബ്​ എ സീരീസിൽ ഉൾകൊള്ളിച്ചിരിക്കുന്നു. യൂറോയുമായി താരതമ്യം ചെയ്യു​േമ്പാൾ വൈ-ഫൈ മാത്രമടങ്ങിയ ടാബ്​ എ 10.1ന്​ 17,000 രൂപ മാത്രമാണ്​ വില. എന്നാൽ 4ജി ഉൾകൊള്ളിച്ച മോഡലിന്​ 22,000 രൂപ നൽകേണ്ടി വരും. ഇരു മോഡലും ഇന്ത്യയിലേക്ക്​ എത്തു​േമ്പാൾ വില വീണ്ടും കുറയുമെന്നാണ്​ ടാബ്​ലെറ്റ്​ പ്രേമികൾ പ്രതീക്ഷിക്കുന്നത്​. എങ്കിലും നിലവിൽ 20,000 രൂപയിൽ ഒതുങ്ങുന്ന മികച്ച ടാബ്​ലെറ്റുകളിൽ ഒന്നാമതാവാൻ ടാബ്​ എ 10.1ന്​ കഴിഞ്ഞേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungapple ipadtech newssamsung tablettab s5etab a 10.1
News Summary - Samsung-Galaxy-Tab-S5e-Galaxy-Tab-A-10.1 launching soon-technology news
Next Story