ബജറ്റിലൊതുങ്ങുന്ന ടാബ്ലെറ്റുമായി സാംസങ്; ഗാലക്സി ടാബ് എ7 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
text_fieldsസാംസങ്ങിെൻറ ഏറ്റവും പുതിയ മിഡ്റേഞ്ച് ടാബ്ലറ്റായ ഗാലക്സി ടാബ് എ7 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ വെർച്വൽ ഇവൻറിൽ പുതിയ ഗാലക്സി എ42 5ജി സ്മാർട്ട്ഫോൺ, ഗാലക്സി ഫിറ്റ് 2 സ്മാർട്ട്ബാൻറ്, 4കെ പ്രൊജക്ടർ എന്നിവക്കൊപ്പമാണ് പുതിയ ടാബ്ലറ്റ് അവതരിപ്പിച്ചത്.
10.4 ഇഞ്ചുള്ള WUXGA+ (2,000 x 1,200) സ്ക്രീനാണ് ടാബ് എ7ന് നൽകിയിരിക്കുന്നത്. 80 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയോട് കൂടിയെത്തുന്ന ടാബ് മെറ്റാലിക് ഫിനിഷിലാണ് എന്നതും ശ്രദ്ദേയമാണ്. ഡോൾബി അറ്റ്മോസോടുകൂടിയ നാല് സ്പീക്കർ മികച്ച ശബ്ദാനുഭവവും നൽകും. ക്വാൽകോം സ്നാപ്ഡ്രാഗെൻറ 662 എന്ന മിഡ്റേഞ്ച് പ്രൊസസറാണ് ടാബ് എ7ന്. 3 ജിബി റാമും 32 ജിബി സ്റ്റോറേജും ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്. എട്ട് മെഗാ പിക്സൽ പിൻ കാമറയും 5 മെഗാ പിക്സൽ മുൻ കാമറയും 7,040mAh ഉള്ള വലിയ ബാറ്ററിയുമാണ് മറ്റുവിശേഷങ്ങൾ.
ഗാലക്സി ടാബ് എ7െൻറ വൈഫൈ മാത്രമുള്ള മോഡലിെൻറ പ്രാരംഭ വില 17,999 രൂപയാണ്. എൽ.ടി.ഇ മോഡലിന് 21,999 രൂപയും നൽകേണ്ടി വരും. ഇന്ത്യയിലുള്ള പ്രമുഖ റീെട്ടയിൽ ഒാൺലൈൻ സ്റ്റോറുകളിലൂടെ ടാബ് എ7 വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.