വലിയ സ്ക്രീനിൽ കാട്ടും കുഞ്ഞ് െപ്രാജക്ടർ
text_fieldsസ്മാർട്ട്ഫോണിലെ വിഡിയോകൾ വലിയ സ്ക്രീനിൽ കാണാൻ ഇൗ കുഞ്ഞൻ െപ്രാജക്ടർ പോക്കറ്റിൽ കരുതിയാൽ മതി. ഏതു പ്രതലത്തിലും സിനിമ കാണാം. 29,990 രൂപ വിലയുള്ള സോണിയുടെ ‘MP-CD1’എന്ന പോർട്ടബിൾ മൊബൈൽ െപ്രാജക്ടറാണ് ഇന്ത്യയിൽ എത്തുന്നത്. ആഗസ്റ്റ് മൂന്നിന് വിപണിയിൽ ഇറങ്ങും.
280 ഗ്രാം മാത്രമാണ് ഭാരം. ചിത്രങ്ങളുടെ അവ്യക്തതയും ശബ്ദശല്യവും കുറക്കുന്ന സാേങ്കതികവിദ്യയാണ്. ചിത്രങ്ങൾ പതിക്കുന്നത് നേരെയാക്കാൻ ഒാേട്ടാ കീസ്റ്റോൺ കറക്ഷനുണ്ട്. 105 ലൂമെൻസ് തെളിച്ചത്തോടെ 16:9 അനുപാതത്തിൽ 120 ഇഞ്ച് (304.8 സെ.മീ) വലുപ്പത്തിൽ വരെ ചിത്രങ്ങൾ പ്രദർശിപ്പിക്കാം. 350 സെമീ ദൂരത്തിൽ െപ്രാജക്ടർ വെക്കണം. 854x480 പിക്സൽ റസലൂഷനാണ്.
െടക്സാസ് ഇൻസ്ട്രുമെൻറ്സിെൻറ ‘ഡി.എൽ.പി ഇൻറലി ബ്രൈറ്റ്’ സാേങ്കതികവിദ്യയുള്ളതിനാൽ ബാറ്ററി ചാർജ് ചോരാതെ തെളിച്ചം ക്രമീകരിക്കാം. 5000 എം.എ.എച്ച് ബാറ്ററി ഒറ്റ ചാർജിൽ രണ്ടു മണിക്കൂർ നിൽക്കും. 83.0 x16.0 x 150.0 എം.എം ആണ് വലുപ്പം. ട്രൈപ്പോഡ് സോക്കറ്റ് ഉപയോഗിച്ച് മച്ചിൽവരെ ചിത്രം പ്രതിഫലിപ്പിക്കാം. 50,000 മണിക്കൂറാണ് പ്രകാശ സ്രോതസ്സിെൻറ ആയുസ്സ്. െപ്രാജക്ടർ ചൂടാവാതിരിക്കാൻ ശബ്ദം കുറച്ച് പ്രവർത്തിക്കുന്ന ഫാനുണ്ട്. എച്ച്.ഡി.എം.െഎ പോർട്ട്, യു.എസ്.ബി ടൈപ്പ് സി പോർട്ട്, 3.5 എം.എം ഒാഡിയോ ജാക് എന്നിവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.