Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightമികച്ച സ്മാർട്ട്...

മികച്ച സ്മാർട്ട് വാച്ചുകൾ എങ്ങനെ തിരിച്ചറിയാം? സ്മാർട്ട് വാച്ച് വാങ്ങുവാൻ കുറച്ച് സ്മാർട്ട് ടിപ്സ്

text_fields
bookmark_border
മികച്ച സ്മാർട്ട് വാച്ചുകൾ എങ്ങനെ തിരിച്ചറിയാം?  സ്മാർട്ട് വാച്ച് വാങ്ങുവാൻ കുറച്ച് സ്മാർട്ട് ടിപ്സ്
cancel

മോഡേൺ കാലഘട്ടത്തിലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിലൊന്നാണ് സ്മാർട്ട് വാച്ചുകൾ. വളരെ അതിശയിപ്പിക്കുന്നതും വിപ്ലവകരുമായ ഒരു കണ്ടുപിടുത്തങ്ങളിലൊന്നാണ് സ്മാർട്ട് വാച്ചുകൾ. മൊബൈൽ ഫോണുകൾ, സ്മാർട്ട് ഫോണുകൾ ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് സ്മാർട്ട് വാച്ചിലും ചെയ്യുവാൻ സാധിക്കും. ഫോൺ വിളിക്കാനും, നിങ്ങളെടുക്കുന്ന സ്റ്റെപ്സ് കണക്കുക്കൂട്ടാനും നിങ്ങളുടെ ഹൃദയ നിരക്ക് അളക്കാനുമെല്ലാം സ്മാർട്ട് വാച്ചുകളിൽ സഹായിക്കും. ഇത്രയധികം ഫീച്ചറുകളുള്ള ഒരു ഉപകരണം നിങ്ങളുടെ കയ്യിലണിഞ്ഞ് നടക്കാൻ സാധിക്കുമെന്ന് എന്നെങ്കിലും ഓർത്തിരുന്നോ?

ഇന്ന് ലോകത്ത് ഒരുപാട് കമ്പനികൾ സ്മാർട്ട് വാച്ചുകൾ ഇറക്കുന്നുണ്ട്. വിപണിയിൽ ഒരുപാട് വാച്ചുകൾ ഇറങ്ങുന്ന ഈ കാലത്ത് മികച്ചത് കണ്ടുപിടിക്കുക എന്നുള്ളത് കുറച്ച് ടാസ്ക് ആയിട്ടുള്ള കാര്യം തന്നെയാണ്. സ്മാർട്ട് വാച്ചുകൾക്ക് പൊതുവെയുള്ള ഫീച്ചറുകളിൽ ഏറ്റവും മികച്ചത് കണ്ടുപിടിക്കുന്നതിനോടൊപ്പം നിങ്ങളുടെ ആവശ്യങ്ങളും ബഡ്ജറ്റുമെല്ലാം അറിഞ്ഞുവേണം ഇത് വാങ്ങുവാൻ ശ്രമിക്കാൻ. സ്മാർട്ട് വാച്ച് വാങ്ങിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, മിനിമം വാച്ചുകൾക്ക് വേണ്ട ക്വാളിറ്റികൾ അറിഞ്ഞാൽ നിങ്ങൾക്ക് അതിന് അനുസരിച്ച് വാങ്ങിക്കാവുന്നതാണ്.

കമ്പാറ്റിബിലിറ്റി

നിങ്ങളുടെ ഫോൺ ഏത് ടൈപ്പാണെങ്കിലും അതുമായി കണക്ട് ചെയ്യാൻ സാധിക്കുന്നതാണ് നിങ്ങളുടെ സ്മാർട്ട് വാച്ച് എന്ന് വാങ്ങുന്നതിന് മുമ്പ് തന്നെ ഉറപ്പുവരുത്താൻ ശ്രമിക്കേണ്ടതാണ്. അതിപ്പോൾ ഐഒഎസ് ആണെങ്കിലും ആൻഡ്രോയിഡാണെങ്കിലും.

ഡിസ്പ്ലെ

സ്മാർട്ട് വാച്ചിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഡിസ്പ്ലേ. സാംസങ്, ആപ്പിൾ പോലുള്ള കമ്പനികളുടെ പ്രീമിയം സ്മാർട്ട് വാച്ചുകളുടേത് ഒലെഡ് ഡിസ്പ്ലെയായിരിക്കും. കുറച്ചുകൂടി വിലക്കുറഞ്ഞ റിയൽമി, ഓപ്പോ, സവോമി പോലുള്ള ബ്രാൻഡുകളിൽ എൽസിഡി ഡിസ്പ്ലെയാണ് ഉപയോഗിക്കുന്നത്. മിഡ് റേഞ്ച് വാച്ചുകളിൽ അമോൾഡ് ഡിസ്പ്ലെയായിരിക്കും ഉണ്ടാകുക. എൽസിഡി ഡിസ്പ്ലെകളേക്കാൾ ഭേദം ഇത്തരത്തിലുള്ള അമോൾഡ് ഡിസ്പ്ലേകളാണ്. അമോൾഡ്, ഒലെഡ് ഡിസ്പ്ലെകളേ അപേക്ഷിച്ച് വളരെ മോശം ബാറ്ററി ലൈഫാണ് എൽസിഡി ഡിസ്പ്ലെയിൽ ലഭിക്കുക. അതിനാൽ തന്നെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് മികച്ചത് തന്നെ തെരഞ്ഞെടുക്കാൻ ശ്രമിക്കുക.

ആകറ്റിവിറ്റി ട്രാക്കിങ്

നമ്മുടെ ദൈനംദിന ആക്ടിവിറ്റികൾ ട്രാക്ക് ചെയ്യുവാനാണ് പ്രധാനമായും ഒരുപാട് പേർ സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത്. സ്മാർട്ട് വാച്ചുകൾ കയ്യിലണിഞ്ഞാൽ പിന്നെ നിങ്ങൾ നടക്കുന്നത് നിങ്ങളുടെ ഭാരം വർക്കൗട്ടുകൾ പിന്നെ നിങ്ങളുടെ ഹൃദയമിടിപ്പ് വരെ ട്രാക്ക് ചെയ്യാൻ സാധിക്കും. എന്നാൽ ഇതെല്ലാം കൃത്യമാവണമെന്നില്ല. ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകളിൽ ഇ.സി.ജി വരെ എടുക്കാൻ സാധിക്കുന്നത് സ്മാർട്ട് വാച്ചുകളുടെ ടെക്നോളജയിലെ വളർച്ച ചൂണ്ടിക്കാട്ടുന്നതാണ്. ഫിറ്റ്നസ് ട്രാക്കിങ് ആവശ്യമെങ്കിൽ അത് കൃത്യമായി നൽകുന്ന മികച്ച അഭിപ്രായങ്ങളുള്ള വാച്ചുകൾ തന്നെ വാങ്ങിക്കുവാൻ ശ്രമിക്കുമല്ലോ?

ബാറ്ററി ലൈഫ്

മൊബൈലോ മറ്റ് ഡിവൈസുകളോ പോലെ ഇടക്കിടെ ചാർജ് ചെയ്യാനായി വെക്കുക എന്നുള്ള സ്മാർട്ട് വാച്ചിന്‍റെ കാര്യത്തിൽ നടക്കുന്നതല്ല. വാച്ചുകൾ നമ്മൾ വളരെ കാഷ്വലായി ഉപയോഗിക്കുന്ന ഉപകരണമാണല്ലോ അപ്പോൾ പെട്ടെന്ന ചാർജ് തീരുക വീണ്ടും ചാർജിന് വെക്കുക... എന്നുള്ളതൊക്കെ ഭാരമുള്ള ജോലിയായി മാറും. ബാറ്ററി ലൈഫ് കൂടിയ വാച്ചുകൾ കൂടുതൽ ആക്ടിവിറ്റീസിനായി സഹായിക്കും. ജി.പി.എസ് ട്രാക്കിങ് ഫിറ്റ്നസ് ട്രാക്കിങ്.. ഇതിനെല്ലാം ചാർജ് വളരെ ആവശ്യമായ കാര്യമാണ്. മികച്ച ബാറ്ററി ലൈഫുള്ള ഫോണുകൾ സ്മാർട്ട് വാച്ചിന്‍റെ ഉപയോഗ കാലയളവും കൂട്ടുന്നതാണ്. വാച്ചുകളെ റിപ്ലേസ് ചെയ്യേണ്ടതോ റിപെയർ ചെയ്യേണ്ടതിന്‍റെ ആവശ്യം മികച്ച ബാറ്ററി ലൈഫ് ഉണ്ടെങ്കിൽ കുറയുന്നതാണ്.

ഇതിനൊപ്പം തന്നെ മറ്റ് ചില ഫീച്ചറുകളും സ്മാർട്ട് വാച്ചുകൾ നൽകുന്നുണ്ട്. വോയിസ് അസിസ്റ്റന്‍റ്, കസ്റ്റമൈസേഷൻ, ഇതെല്ലാ് സ്മാർട്ട് വാച്ചിന്‍റെ ഫീച്ചറുകളാണ്. അതുപോലെ നിങ്ങളുടെ സ്റ്റൈലും എയ്സതറ്റിക്കുമനുസരിച്ച് അതിന് ചേരുന്ന വാച്ചുകൾ വാങ്ങിക്കുവാൻ ശ്രമിക്കുക. ചില സ്മാർട്ട് വാച്ചുകളെ നമുക്ക് പരിചയപ്പെടാം.

1) സാംസങ് ഗാലക്സി വാച്ച്6

ജി.പി.എസ്, ഫിറ്റ്നസ് മുതൽ ബി.പി, ഇ.സി.ജി എന്നിവ വരെ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന പ്രീമിയം സ്മാർട്ട് വാച്ചാണ് ഇത് സാംസങ് ഗാലക്സി വാച്ച്6. ആൻഡ്രോയിഡ് മൊബൈൽ ഡിവൈസുകളിൽ മാത്രമെ ഇത് കണക്ട് ചെയ്യാൻ സാധിക്കുക്കയുള്ളൂ. പ്രീമിയം അമോൾഡ് ഡിസ്പ്ലെയാണ് വാച്ചിനുള്ളത്. വളരെ സ്റ്റൈലിഷും അത് പോലെ മികച്ച ഫീച്ചറുകളുമുള്ള നിങ്ങളെ ആകർഷിക്കുമെന്നുറപ്പാണ്. പ്രീമിയം വാച്ചായതിനാൽ തന്നെ അത്രയും വിലയും ഈ വാച്ചിനുണ്ട്. അത് കാരണം നിങ്ങളുടെ ബജറ്റിന് അനുസരിച്ചിന് തെരഞ്ഞെടുക്കുക.

2) ഫാസ്റ്റ് ട്രാക്ക് എഫ്എസ്1

വാച്ചുകൾ വിപണയിൽ എത്തിക്കുന്നതിൽ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നാണ് ഫാസ്റ്റ് ട്രാക്ക്. മിനിമം ക്വാളിറ്റിയില്ലാത്ത വാച്ചുകൾ ഫാസ്റ്റ് ട്രാക്ക് പുറത്തിറക്കാറില്ല. അമോൾഡ് ഡിസ്പ്ലെയാണ് ഈ സ്മാർട്ട് വാച്ചിന്‍റേത്. മികച്ച റെസല്യൂഷനിൽ വരുന്ന ഈ ഡിസ്പ്ലെ വാച്ചിന്‍റെ മൊത്തത്തിലുള്ള ലുക്കിനെ സ്വാധീനിക്കുന്നുണ്ട്. ആന്ഡ്രോയിഡ് ഡിവൈസിൽ മാത്രമാണ് ഈ സ്മാർട്ട് വാച്ചിൽ കണക്ട് ചെയ്യുവാൻ സാധിക്കുകയുള്ളൂ.

3) ആപ്പിൾ വാച്ച് എസ്ഇ

മറ്റ് ടെക്നോളജിക്കൽ ഡിവൈസുകളിൽ നിന്നും എന്നും വ്യത്യസ്തമായിട്ടായിരിക്കും ആപ്പിളിന്‍റെ ഉപകരണങ്ങളുടെ മൂല്യങ്ങൾ. ആപ്പിളിന്‍റെ ഐ ഫോൺ, മാക്, ഇവയിലെല്ലാം ഈ സ്മാർട്ട് വാട്ടുകൾ കണക്ട് ചെയ്യുവാൻ സാധിക്കുന്നതാണ്. വളരെ ബേസിക്കായുള്ള സ്മാർട്ട് വാച്ചാണ് ആപ്പിൾ വാച്ച് എസ്ഇ. റെട്ടിനാ ഡിസ്പ്ലെയുള്ള ഈ വാച്ച് വാട്ടർ റെസിസ്റ്റന്‍റാണ്.

4) ഗാർമിൻ ഫോർറണ്ണർ 265

അമോൾഡ് ഡിസ്പ്ലെയാണ് ഈ വാച്ചിന്‍റേത്. സ്മാർട്ട് വാച്ചിന്‍റെ ബേസിക്ക് ഫീച്ചറുകളെല്ലാം ഉൾപ്പെട്ടിരിക്കുന്ന ഉപകരണമാണ് ഗാർമിൻ ഫോർറണ്ണർ 265. 13 ദിവസത്തോളം ബാറ്ററി ചാർജ് ഈ വാച്ചിൽ നിൽക്കും. എല്ലാ അളവിലുള്ള കൈകളിൽ സെറ്റാവാനായി ഈ വാച്ച് രണ്ട് അളവിലാണ് ഇറക്കിയിരിക്കുന്നത്.

5) ഫയർബോൾട്ട് ക്വസ്റ്റ് സ്മാർട്ട് വാച്ച്

280 ബാറ്ററി ഹെൽത്തിൽ വരുന്ന വാച്ചാണിത്. 100ലധികം സ്പോർട്സ് മോഡുള്ള വാച്ചാണ് ഫയർ ബോൾട്ട് ക്വസ്റ്റ്. ഒരു പ്രീമിയം സ്മാർട്ട് വാച്ചിലുണ്ടാകുന്ന ഫീച്ചറുകളെല്ലാം ഉൾപ്പെട്ടിരിക്കുന്ന വാച്ച് ഒരുപാട് സ്റ്റൈലിഷുമാണ്. വിപണികളിൽ ഇനിയും ഒരുപാട മികച്ച് സ്മാർട്ട് വാച്ചുകളുണ്ട്. നിങ്ങൾ വാങ്ങുന്നതിന് മുമ്പ് ഒരു പഠനം നടത്തുന്നത് എന്നും നല്ലതായിരിക്കും വാങ്ങുമ്പോൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാൻ ശ്രമിക്കുമല്ലോ?


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smart watchgadgets
News Summary - tips to buys smart watches
Next Story