ഉബുണ്ടു ഇനി ഫോണിൽ ഉണ്ടാവില്ല
text_fields‘യൂനിറ്റി 8’ സോഫ്റ്റ്വെയറിലുള്ള നിക്ഷേപം അവസാനിപ്പിക്കുന്നതായി ഉബുണ്ടു വികസിപ്പിച്ച കാനോനിക്കലിെൻറ സ്ഥാപകൻ മാർക് ഷട്ടിൽവർത്ത്
സ്മാർട്ട്ഫോണിനെ പൂർണ ലിനക്സ് പേഴ്സണൽ കമ്പ്യൂട്ടറാക്കി മാറ്റാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിൽ മനംനൊന്ത് ഉബുണ്ടു സ്മാർട്ട്ഫോണിലും ടാബിലും നിന്ന് യാത്രപറയുന്നു. സ്വതന്ത്ര സോഫ്റ്റ്വെയറായ ഉബുണ്ടു സ്മാർട്ട്ഫോണിലും ടാബ്ലറ്റിലും കണ്ടുതുടങ്ങിയിരുന്നു. എന്നാൽ, ഉബുണ്ടു പ്രേമികൾക്ക് വിഷമമുണ്ടാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സ്മാർട്ട്ഫോണിന് പ്രത്യേകമുള്ള ‘യൂനിറ്റി 8’ സോഫ്റ്റ്വെയറിലുള്ള നിക്ഷേപം അവസാനിപ്പിക്കുന്നതായി ഉബുണ്ടു വികസിപ്പിച്ച കാനോനിക്കലിെൻറ സ്ഥാപകൻ മാർക് ഷട്ടിൽവർത്ത് പ്രഖ്യാപിച്ചു. ഇതോടെ ഉബുണ്ടു ടാബിലും സ്മാർട്ട്ഫോണിലും സ്ഥിരമാകുന്നകാര്യം പരുങ്ങലിലായി. പകരം ഡെസ്ക്ടോപ് സംവിധാനമായ ജിനോം(GNOME), ക്ലൗഡ്, സ്മാർട്ട് ഉപകരണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2011ൽ ഡിസ്േപ്ല ഘടിപ്പിക്കാവുന്ന ഡോക്കുള്ള ‘ആട്രിക്സ് 4ജി’ ഫോണുമായി മോട്ടറോള രംഗത്തിറങ്ങിയതോടെയാണ് സ്മാർട്ട്ഫോൺ പി.സി നിർമിക്കാൻ കാനോനിക്കൽ ശ്രമം തുടങ്ങിയത്. 2012ൽ സ്മാർട്ട്ഫോൺ അധിഷ്ഠിത ടി.വി സങ്കൽപവുമായി കാനോനിക്കൽ രംഗത്തുവന്നു. 2013ൽ ഫോണുകൾക്കുള്ള ഉബുണ്ടു ടച്ചിെൻറ െഡവലപ്പർ എഡിഷൻ പുറത്തിറങ്ങി. 2013ൽ ക്രൗഡ് സോഴ്സിങ് സൈറ്റായ ഇൻഡിയേഗോ വഴി ഡിസ്േപ്ല ഘടിപ്പിച്ചാൽ പി.സിയാകുന്ന ഉബുണ്ടു എഡ്ജ് ഫോണിനായി 32 ദശലക്ഷം ഡോളർ ഫണ്ട് സമാഹരിക്കാൻ പദ്ധതിയൊരുക്കി.
എന്നാൽ, 13 ദശലക്ഷം ഡോളറായതോടെ പദ്ധതി റദ്ദായി. 2015ൽ സ്പെയിനിലെ ബിക്യുവുമായി ചേർന്ന് ആദ്യ ഉബുണ്ടു ഫോണിറക്കിയെങ്കിലും രക്ഷപ്പെട്ടില്ല. പിന്നീട് ചൈനീസ് കമ്പനി മെയ്സുവും ബിക്യുവുമൊത്ത് ഏതാനും ഫോണുകൾ കൂടി അവതരിപ്പിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ലിനക്സ് ഒ.എസിൽ ഫോണിറക്കാൻ നേരത്തേ ശ്രമിച്ചെങ്കിലും നടന്നില്ല. 2016 ഫെബ്രുവരിയിൽ പുറത്തിറക്കിയ മെയ്സു പ്രോ 5 ഉബുണ്ടു എഡിഷൻ ആണ് അവസാനമിറങ്ങിയ ഉബുണ്ടു ഫോൺ. ഇതാകെട്ട പ്രവർത്തനതാമസം കൊണ്ട് വിമർശനം ഏറ്റുവാങ്ങി. ഇതൊക്കെയാണ് യൂനിറ്റി 8നുള്ള ശ്രമം ഉപേക്ഷിക്കാൻ കാരണമായി പറയുന്നത്.
ആപ്പിൾ െഎ.ഒ.എസ്, ആൻഡ്രോയിഡ് ഒ.എസ് എന്നിവയുമായി പിടിച്ചുനിൽക്കാനാവാതെ മോസില്ലയും ഫയർഫോക്സ് ഒ.എസിലുള്ള ഏതാനും ഫോണുകളിറക്കി കളംവിട്ടിരുന്നു. വിൻഡോസ് ഒ.എസും വിജയിക്കാനാവാതെ അരങ്ങുവിട്ടതാണ്. പിന്നീട് വിൻഡോസ് പത്തിനൊപ്പമുള്ള കണ്ടിന്വം സംവിധാനം സ്മാർട്ട്ഫോണിനെ പി.സിയാക്കാനുള്ള ഉബുണ്ടുവിെൻറ ശ്രമങ്ങളെ പിൻപറ്റിയെങ്കിലും അതും വിജയിച്ചില്ല. ഏറ്റവുമൊടുവിൽ സാംസങ് ‘ഗാലക്സി എസ് എട്ട്’ എന്ന സ്മാർട്ട്ഫോണിനെ പി.സിയാക്കാൻ ഡെക്സ് എന്ന ഡോക്കുമായി ഇറങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.