പഴയ പ്രതാപം തിരിച്ചുപിടിക്കാൻ 'വായോ' ഇന്ത്യയിലേക്ക്, പുതിയ ലാപ്ടോപ്പ് ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു
text_fieldsഒരു കാലത്ത് ലാപ്ടോപ്പിനെ കുറിച്ച് സംസാരിക്കുേമ്പാൾ എല്ലാവരുടേയും ഇഷ്ടപ്പെട്ട മോഡലായി പറയാറുള്ള, ഒറ്റപ്പേരായിരുന്നു, 'സോണി വായോ' (Sony VAIO). എന്നാൽ, അഞ്ച് വർഷങ്ങൾക്ക് മുമ്പ് സോണി, വായോ ലാപ്ടോപ്പുമായി ഇന്ത്യയിൽ നിന്നും പോയി. പലരും നിരാശരായെങ്കിലും ഒരു പ്രതീക്ഷ നൽകിക്കൊണ്ട് ചില രാജ്യങ്ങളിൽ സ്വതന്ത്ര ബ്രാൻഡായി വായോ 2018-ൽ തിരിച്ചെത്തി. ഫ്ലിപ്കാർട്ട് വായോ-യുടെ ഇന്ത്യയിലെ റീ-ലോഞ്ച് ടീസ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസമായി. എന്നാൽ കമ്പനി ഇന്ന് ലോഞ്ച് ഡേറ്റും ഒപ്പം ലാപ്ടോപിെൻറ പേരും പുറത്തുവിട്ടിരിക്കുകയാണ്.
VAIO E15 എന്ന ലാപ്ടോപ്പ് ഇന്ത്യയിൽ ജനുവരി 15ന് ലോഞ്ച് ചെയ്യുമെന്നാണ് ഫ്ലിപ്കാർട്ടിെൻറ ലാൻഡിങ് പേജിൽ തന്നെ സൂചന നൽകിയിരിക്കുന്നത്. കൂടെ ലാപിെൻറ ഡിസൈനും പങ്കുവെച്ചിട്ടുണ്ട്. സിൽവർ കളറിൽ മിനിമൽ ലുക്കോടെയെത്തുന്ന ലാപിന് ഒരു ബ്രൈറ്റ് ഗ്രീൻ പവർ ലൈറ്റും കമ്പനി നൽകിയിട്ടുണ്ട്.
വളരെ നേർത്ത ബെസൽസുള്ള 15 ഇഞ്ച് ഫുൾ എച്ച്ഡി െഎ.പി.എസ് ഡിസ്പ്ലേയും 10 മണിക്കൂർ ബാറ്ററി ജീവിതവും ഡ്യുവൽ സ്പീക്കറുകളും VAIO E15-െൻറ പ്രത്യേകതകളായിരിക്കും. രണ്ട് USB 3.1 Type-A ports, ഒരു USB Type-C port, ഒരു HDMI, ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയും ഉണ്ടായിരിക്കും. പുതിയ ലാപിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ വായോ ഫ്ലിപ്കാർട്ടിലൂടെ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.