Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightവിലക്കുറവിൽ വിപണി...

വിലക്കുറവിൽ വിപണി പിടിക്കാൻ ‘ഹേ ത്രീ എസ്’

text_fields
bookmark_border
വിലക്കുറവിൽ വിപണി പിടിക്കാൻ ‘ഹേ ത്രീ എസ്’
cancel

ആപ്പിൾ വാച്ചിനെ അതേപടി വീണ്ടും അനുകരിച്ചിരിക്കുകയാണ് ഷിയോമി. സ്മാർട്ട്ഫോണിലടക്കം ഷിയോമി ആപ്പിളിനെ അനുകരിച്ചാണ് വിജയംകൊയ്തതെന്ന് അറിയുന്നതിനാൽ ഇതിലും അദ്ഭുതമൊന്നുമില്ല. പക്ഷേ, ആപ്പിളിന് നൽകാനാവാത്ത ഒന്ന് ഷിയോമി കൊടുക്കുന്നുണ്ട്^ വിലക്കുറവെന്ന മാസ്മരികത. 

നിയോൺ സ്ട്രാപ്പിലടക്കം നൈക്കി എഡിഷൻ ആപ്പിൾ വാച്ച് ടുവിെൻറ അനുകരണമാണെങ്കിലും ഷിയോമിയുടെ അധീനതയിലുള്ള വീ ലൂപ് ഇറക്കുന്ന  ‘ഹേ ത്രീ എസ്’ ( Hey 3S) എന്ന സ്പോർട്സ് സ്മാർട്ട്​ വാച്ചും വിലെ​െകാണ്ട് വിപണി പിടിക്കാൻ ഇറങ്ങി. ഏകദേശം 5000 രൂപയാണ് ചൈനയിൽ വില. ഒമ്പത്​ ആക്സിസ് മോഷൻ െസൻസർ, ജി.പി.എസ് സെൻസർ, 30 ദിവസം ബാറ്ററി ശേഷി, ഹൃദയമിടിപ്പ് അറിയാനുള്ള സംവിധാനം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. സഞ്ചരിച്ച ദൂരം, ഉറക്കം, മറ്റു ദിനചര്യകൾ എന്നിവ വിലയിരുത്തും. 

176x176 പിക്സൽ ​െറസലൂഷനുള്ള 1.28 ഇഞ്ച് ചതുര ഡിസ്േപ്ല, കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, 38 ഗ്രാം ഭാരം, ബ്ലൂടൂത്ത് 4.2 കണക്ടിവിറ്റി, 50 മീറ്റർ ആഴത്തിൽ വരെ വെള്ള പ്രതിരോധം, വയർലെസ് ചാർജിങ് പിന്തുണ എന്നിവയുണ്ട്. സ്മാർട്ട്ഫോണുമായി ചേർന്നാണ് പ്രവർത്തനം. കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിൽ നിലവിൽ ചൈനയിൽ ലഭിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hey 3S
News Summary - Xiaomi Launched it’s New Smart Watch - Hey 3S Under Mijia Platform
Next Story