ഒറ്റക്ക് നിന്നാലും ഒാഫാവില്ല ഇൗ എയർഡോട്സ്
text_fieldsഫോണിൽ മാത്രമല്ല, ഇയർഫോണിലും ഷവോമി ആപ്പിളിനെ അനുകരിക്കുകയാണ്. ആപ്പിളിെൻറ എയർപോഡ്സ് 2016 ഡിസംബറിലാണ് അവതരി പ്പിച്ചത്. വർഷങ്ങൾക്കുശേഷം ഇപ്പോഴാണ് ഷവോമി ‘എംെഎ എയർഡോട്സ് പ്രോ’ ഇറക്കുന്നത്. ജനുവരി 11 മുതൽ ചൈനയിൽ വാങ്ങാ ൻ കിട്ടും. െഎ.ഒ.എസ്, ആൻഡ്രോയിഡ് ഫോണുകളിൽ എയർഡോട്സ് ഉപയോഗിക്കാം. പാട്ട് നിയന്ത്രണം, കാൾ, വോയ്സ് അസിസ്റ്റൻറി നെ പ്രവർത്തനക്ഷമമാക്കൽ തുടങ്ങിയവയൊക്കെ വിരലൊന്നു തൊട്ടാൽ സാധ്യമാകും.
രണ്ട് ഇയർബഡ്സുകൾ ഒരുമിച്ചല്ലാതെ ഷവോമിയുടെ എയർേഡാട്സ് ഒറ്റക്കും ഉപയോഗിക്കാം. ബ്ലൂടൂത്ത് 4.2 കണക്ടിവിറ്റിയാണ്. യു.എസ്.ബി ടൈപ് സി ചാർജറിനെയും ശബ്ദമികവുള്ള ഒാഡിയോ നിലവാരമായ എ.എ.സി കോഡകിനെയും പിന്തുണക്കും. ജലപ്രതിരോധവുമുണ്ട്. കെയ്സ് കണ്ടാൽ ആപ്പിളിനെപ്പോലെയാണ്. കെയ്സിലാണ് ചാർജറും. 2018 നവംബറിൽ വെറും എയർഡോട്സ് ഇറക്കിയപ്പോൾ നോയ്സ് കാൻസലേഷൻ സംവിധാനമില്ലായിരുന്നു. ഏഴ് മി.മീ. നിയോ ൈഡമിയം അയൺ ബോറോൺ മാഗ്നറ്റ്, ടൈറ്റാനിയം പ്ലേറ്റഡ് ഡയഫ്രം ഡൈനാമിക് റിങ് സ്പീക്കർ എന്നിവയാണ് പ്രത്യേകതകൾ.
ആപ്പിളിെൻറ ബ്ലൂടൂത്ത് വയർലസ് ഇയർഫോണായ ‘എയർപോഡ്സിനെ’ രൂപത്തിലും ഭാവത്തിലും എം.െഎ എയർഡോട്സ് പ്രോ’ ഒാർമിപ്പിക്കും. ഏകദേശം 12,900 രൂപ എയർപോഡ്സിന് നൽകേണ്ടിവരുേമ്പാൾ എയർഡോട്സിന് 4000 രൂപ മതി. എയര്‍പോഡ്‌സിന് നാലു ഗ്രാം വീതമാണ് ഭാരമെങ്കിൽ എയര്‍ഡോട്‌സിന് 4.2 ഗ്രാം വീതമാണ്. എയർപോഡിന് വാലുള്ളപ്പോൾ എയർഡോട്സിനില്ല, ചെവിയിൽ തിരുകിയാൽ ശ്രവണസഹായി പോലിരിക്കും.
തലകുലുക്കിയാലും ഉൗരിപ്പോവില്ല. എയർപോഡ്സ് വെറുതെ വെച്ചാൽ മതി. രണ്ടും ചെവിയിൽ വെച്ചാലുടനെ ഫോണുമായി കണക്ടാവും. ഉൗരിയാൽ ഒാഫാകും. ഫോണ്‍കാൾ അവസാനിപ്പിക്കാൻ എയര്‍പോഡ്‌സിൽ രണ്ടു തവണ ടാപ് ചെയ്യണം. എയര്‍ഡോട്‌സില്‍ ഒരു തവണ മതി. ഏതെങ്കിലും എയര്‍ഡോട്‌സില്‍ ഒരു തവണ ടാപ് ചെയ്താൽ പാട്ടു കേള്‍ക്കുകയോ നിർത്തുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.