ഷൂ കാണാതായെന്ന് മനു കുമാർ ജെയിൻ; ആരാധകർക്ക് സർപ്രെസുമായി ഷവോമി
text_fieldsഇന്ത്യൻ ഫുട്വെയർ വ്യവസായത്തിലേക്കും ചുവടുവെച്ച് ചൈനീസ് ടെക് ഭീമൻമാരായ ഷവോമി. സ്പോർട്സ് ഷൂ പുറത്തി റക്കിയാണ് മേഖലയിലേക്കുള്ള ഷവോമിയുടെ കടന്ന് വരവ്. നോട്ട് 7െൻറ വരവ് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ഇ ടയിലേക്ക് അപ്രതീക്ഷിതമായാണ് ഷവോമി ഷൂവുമായി എത്തിയത്.
ഒരു പരിപാടി തയാറെടുക്കുന്നു എന്നാൽ തെൻറ ഷൂ കാണിനില്ലെന്ന് അറിയിച്ച് എം.െഎ ഇന്ത്യ തലവൻ മനുകുമാർ ജെയിൻ ട്വീറ്റ് ഇട്ടതോടെയാണ് കമ്പനിയുടെ പുതിയ ഉൽപന്നം എത്തുന്നുവെന്ന സൂചന ലഭിച്ചത്. ഷൂ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. ഇതോടെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി നോട്ട് 7 ഫോണായിരിക്കും എത്തുകയെന്ന് പലരും പ്രവചിച്ചു. എന്നാൽ, സ്പോർട്സ് ഷൂ പുറത്തിറക്കി മനുകുമാറിെൻറ പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു ഷവോമി ചെയ്തത്.
അഞ്ച് വ്യത്യസ്ത പദാർഥങ്ങൾ ഉപയോഗിച്ചാണ് ഷൂ നിർമിച്ചതെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ബ്ലാക്ക്, ഗ്രേ, ബ്ലു നിറങ്ങളിലാണ് ഷവോമിയുടെ ഷൂ വിപണിയിലെത്തുക. വാഷിങ് മെഷ്യനിൽ കഴുകാമെന്നും ഷവോമി അവകാശപ്പെടുന്നുണ്ട്. ഇതിനൊപ്പം എം.െഎ ടി.വി മോഡലും, മൈക്രോ യു.എസ്.ബി ഡാറ്റ കേബിളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 2499 രൂപയായിരിക്കും ഷൂവിെൻറ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.