14 ദിവസം ബാറ്ററി ലൈഫ്, വലിയ ഡിസ്പ്ലേ; മി സ്മാർട്ട് ബാൻഡ് 6 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
text_fieldsഇന്ത്യയിലെ മി(Mi) ഫാൻസിെൻറ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഷവോമി 'മി സ്മാർട്ട് ബാൻഡ് 6' ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മുൻ സ്മാർട്ട് ബാൻഡ് മോഡലുകളെ അപേക്ഷിച്ച് കിടിലൻ മാറ്റങ്ങളോടെയാണ് സ്മാർട്ട് ബാൻഡ് 6 എത്തിയത്.
വലിയ ഡിസ്പ്ലേയാണ് മി സ്മാർട്ട് ബാൻഡ് 6-ലേക്ക് വന്ന ഏറ്റവും വലിയ മാറ്റം. ബാൻഡിലെ അമോലെഡ് ഡിസ്പ്ലേക്ക് 1.56 ഇഞ്ച് വലിപ്പമുണ്ട്. 326 പി.പി.െഎ, 152 x 360 പിക്സൽ റെസൊല്യൂഷൻ എന്നിവയുമുണ്ട്. മി ബാൻഡ് 5നെ അപേക്ഷിച്ച് 50 ശതമാനം അധിക സ്ക്രീൻ വലിപ്പമുണ്ട് ആറാമന്. മുൻ ബാൻഡുകളിലുണ്ടായിരുന്ന ഇൻ്ററാക്ഷൻ ബട്ടൺ ഇത്തവണ ഷവോമി ഉപേക്ഷിച്ചിട്ടുണ്ട്. പകരം സ്ക്രീൻ ടച്ച് ചെയ്ത് ബാൻഡ് ഉപയോഗിക്കാം. 100ലധികം വാച്ച് ഫേസുകൾ ഉപയോഗിച്ച് സ്മാർട്ട് ബാൻഡിനെ മനോഹരമാക്കാനും സാധിക്കും.
ഹൃദയമിടിപ്പ് അളക്കുന്ന ഹാർട്ട് റെയ്റ്റ് സെൻസറും രക്തത്തിലെ ഒാക്സിജൻ അളവ് കണ്ടെത്താൻ സഹായിക്കുന്ന SpO2 സെൻസറും വാച്ചിൽ ഷവോമി ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് പിന്നാലെ സ്മാർട്ട് വാച്ചുകൾ വാങ്ങുന്നവർ ഏറ്റവും പരിഗണന കൊടുക്കുന്ന ഹെൽത്ത് ഫീച്ചറാണ് SpO2 സെൻസർ. 24 മണിക്കൂർ സ്ലീപ് മോണിറ്ററിങ്ങും സ്ട്രസ് മോണിറ്ററിങ്ങും അടക്കം നിരവധി സവിശേഷതകൾ മി സ്മാർട്ട് ബാൻഡ് 6ലുണ്ട്.
മി ബാൻഡ് 5ൽ 11 എക്സൈസ് മോഡുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ബാൻഡ് 6ൽ 30 ഫിറ്റ്നസ് മോഡുകളുണ്ട്. 5 ATM വാട്ടർപ്രൂഫ് റേറ്റിങ്ങുള്ള ബാൻഡ് നീന്തൽ സമയത്തും അണിയാം. കോൾ, മെസ്സേജ് നോട്ടിഫിക്കേഷൻ, മ്യൂസിക് പ്ലേബാക്ക് കൺട്രോൾ, മെസ്സേജുകൾക്ക് മറുപടി അയക്കാൻ അനുവദിക്കുന്ന ക്വിക് റീപ്ലേ സൗകര്യം. 125mAh ബാറ്ററിയുള്ള സ്മാർട്ട് ബാൻഡ് 6ന് 14 ദിവസം ബാറ്ററി ലൈഫുണ്ട്.
3,499 രൂപയാണ് മി സ്മാർട്ട് ബാൻഡ് 6-െൻറ വില. മജന്ത, കറുപ്പ്, നീല, ഒലിവ്, ഒാറഞ്ച് തുടങ്ങിയ കളറുകളിൽ ബാൻഡ് ലഭ്യമാണ്. ആമസോൺ, മി സ്റ്റോർ, മി-യുടെ രാജ്യത്തെ റീടെയിൽ സ്റ്റോറുകൾ എന്നിവയിൽ നിന്ന് സ്മാർട്ട് ബാൻഡ് 6 വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.