ആപ്പിളിനെ വെല്ലാൻ ഷവോമി നോട്ട്ബുക്ക് എയർ
text_fieldsആപ്പിൾ മാക്ബുക്ക് എയറിെൻറ പേരിനോട് നല്ല സാമ്യമുണ്ട് ഇൗ ലാപിന്. അവിചാരിതമായല്ല ഇൗ പേരിടലും രൂപ സമാനതയും. വി പണിയിൽ മുന്നേറാനുള്ള തന്ത്രത്തിെൻറ ഭാഗമായി കരുതണം. ഷവോമി നോട്ട്ബുക്ക് എയറാണ് ആപ്പിൾ മാക്ബുക്ക് എയറിന് ക ാഴ്ചയിൽ െവല്ലുവിളി ഉയർത്തുന്നത്.
മുൻ മോഡലുകളുടെ അതേ രൂപമാണെങ്കിലും ചില്ലറ പരിഷ്കാരങ്ങൾക്ക് മുതിർന്നിട്ടുണ്ട്. സിൽവർ നിറം മാത്രമുള്ള ഇതിന് ചൈനയിൽ ഏകദേശം 40,500 രൂപയാണ് വില. ആപ്പിൾ മാക്ബുക്ക് എയർ 13 ഇഞ്ചിന് 84,900 രൂപ മുതലാണ് ഇന്ത്യയിൽ വില.
ഇൗ വിലവ്യത്യാസത്തിൽ പിടിച്ചുകയറുകയാകും ഷവോമിയുടെ ലക്ഷ്യം. 4ജി കണക്ടിവിറ്റിയാണ് പ്രധാന ആകർഷണം. അലൂമിനിയം ശരീരം, 1920x1080 പിക്സൽ ഫുൾ എച്ച്.ഡി െറസലൂഷനുള്ള 12.5 ഇഞ്ച് ഡിസ്പ്ലേ, 170 ഡിഗ്രി വ്യൂവിങ് ആംഗ്ൾ, 330 നിറ്റ്സ് ബ്രൈറ്റ്നസ്, 600: 1 കോൺട്രാസ്റ്റ് അനുപാതം, 16: 9 വൈഡ് സ്ക്രീൻ, വിൻഡോസ് ഹോം ഒ.എസ്, ഏഴാംതലമുറ ഇൻറൽ കോർ െഎ5 7Y54 പ്രോസസർ, ഇൻറൽ എച്ച്.ഡി ഗ്രാഫിക്സ് 615, നാല് ജി.ബി റാം, 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, എച്ച്.ഡി പിന്തുണയുള്ള ഒരു മെഗാപിക്സൽ വെബ് ക്യാം, അതിവേഗ ചാർജിങ്ങുള്ള ഏഴര മണിക്കൂർ നിൽക്കുന്ന ബാറ്ററി, 1.07 കിലോ ഭാരം, ബാക്ലിറ്റ് കീബോർഡ്, ഗ്ലാസ് ട്രാക്ക്പാഡ്, യു.എസ്ബി ടൈപ്പ് സി പോർട്ട്, യു.എസ്ബി 3.0 പോർട്ട്, എച്ച്ഡി.എം.െഎ, 3.5 എം.എം ഇയർേഫാൺ ജാക്, ബ്ലൂടൂത്ത് 4.1, വൈ ഫൈ എന്നിവയാണ് പ്രത്യേകതകൾ.
ആപ്പിൾ മാക്ബുക്ക് എയറിൽ 13.3 ഇഞ്ച് 1440x900 പിക്സൽ റസലൂഷനുള്ള എൽ.ഇ.ഡി ബാക്ലിറ്റ് വൈഡ് സ്ക്രീൻ, 1.35 കിലോ ഭാരം, 128 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, എട്ട് ജി.ബി റാം, ഇൻറൽ കോർ െഎ5 പ്രോസസർ, ഇൻറൽ എച്ച്.ഡി ഗ്രാഫിക്സ് 6000, രണ്ട് യു.എസ്ബി 3.0 പോർട്ടുകൾ, ൈവ ഫൈ, ബ്ലൂടൂത്ത് 4.0, തണ്ടർബോൾട്ട് 2 പോർട്ട്, മൾട്ടി ടച്ച് ട്രാക്ക്പാഡ്, പൂർണ ബാക്ലിറ്റ് കീബോർഡ്, 720 പി ഫേസ്ടൈം എച്ച്.ഡി കാമറ, 12 മണിക്കൂർ നിൽക്കുന്ന ബാറ്ററി എന്നിവയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.