ഫേസ്ബുക്കിനോട് മുട്ടാൻ പുതിയ സ്മാർട്ട് ഗ്ലാസുമായി ഷവോമി; ഫോട്ടോയെടുക്കാം കോൾ ചെയ്യാം കൂടെ നാവിഗേഷനും
text_fieldsറേ-ബാനുമായി സഹകരിച്ച് ഫേസ്ബുക്ക് കഴിഞ്ഞ ദിവസമായിരുന്നു അവരുടെ സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ചത്. റേ-ബാൻ സ്റ്റോറീസ് എന്ന് പേരിട്ട സ്മാർട്ട് ഗ്ലാസ് ടെക് ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ചൈനീസ് കമ്പനിയായ ഷവോമിയും പുതിയ സ്മാർട്ട് ഗ്ലാസുമായി എത്തിയിരിക്കുകയാണ്. കിടിലൻ ഫീച്ചറുകളാണ് ഷവോമി തങ്ങളുടെ ഗ്ലാസിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.
കോൾ ചെയ്യാനും ഫോട്ടോയെടുക്കാനും നാവിഗേഷനും സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനുകൾ കാണാനുമൊക്കെ അനുവദിക്കുന്ന ഷവോമി സ്മാർട്ട് ഗ്ലാസിൽ റിയൽ-ടൈം ടെക്സ്റ്റ് ട്രാൻസിലേഷൻ സൗകര്യവുമുണ്ട്. ഓഗ്മെൻറഡ് റിയാലിറ്റി (AR) ഉപയോഗിച്ചാണ് നാവിഗേഷൻ സംവിധാനത്തിെൻറ പ്രവർത്തനം. 51 ഗ്രാമാണ് ഭാരം. മൈക്രോ എൽ.ഇ.ഡി ഇമേജിങ് ടെക്‌നോളജിയുള്ള സ്മാർട്ട് ഗ്ലാസ് കണ്ടാൽ സാധാരണ കൂളിങ് ഗ്ലാസ് പോലെ തോന്നിക്കും.
ഉയർന്ന പിക്‌സൽ സാന്ദ്രതയുള്ളതും ഒതുക്കമുള്ള ഡിസ്‌പ്ലേയാക്കുന്നതും സ്‌ക്രീൻ സംയോജനം അനുവദിക്കുന്നതുമായ 0.13 ഇഞ്ച് വരുന്ന മൈക്രോ എൽ.ഇ.ഡി ഡിസ്‌പ്ലേയാണ് ഗ്ലാസിനുള്ളത്. പുതിയ ഒപ്റ്റിക്കൽ വേവ് ഗൈഡ് സാങ്കേതികവിദ്യയിലൂടെ ഗ്ലാസ് ഉപയോഗിക്കുന്നവരുടെ കണ്ണുകൾക്ക് മുന്നിൽ സന്ദേശങ്ങളും അറിയിപ്പുകളും പ്രദർശിപ്പിക്കാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ടെക്സ്റ്റുകളുടെ വിവർത്തനവും കണ്ണുകൾക്ക് മുന്നിൽ ദൃശ്യമാകും.
ധാന്യമണിയുടെ അത്രമാത്രം വലിപ്പമുള്ള ഡിസ്‌പ്ലേ ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വെളിച്ചം ബുദ്ധിമുട്ടുണ്ടാക്കാതെ കണ്ണിൽ പതിക്കുന്ന തരത്തിലാണ് ലെൻസിെൻറ അകത്തെ പ്രതലം തയാറാക്കിയിരിക്കുന്നതെന്നും ഷവോമി അവകാശപ്പെടുന്നുണ്ട്. സ്മാർട്ട് ഫോണിനൊപ്പം ഉപയോഗിക്കുന്ന ഒരു അനുബന്ധ ഉൽപ്പന്നമായല്ലാതെ, ആളുകൾ പ്രത്യേകമായി ഗ്ലാസ് സ്വീകരിക്കുമെന്നാണ് ഷവോമി പ്രതീക്ഷിക്കുന്നത്. അതേസമയം, സ്മാർട്ട് ഗ്ലാസിെൻറ വിലയും മറ്റ് വിവരങ്ങളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.