ബാറ്ററി ഫുൾ ചാർജാവാൻ എട്ട് മിനിറ്റുകൾ മാത്രം; പുതിയ സാങ്കേതിക വിദ്യയുമായി ഷവോമി
text_fieldsഇൗ വർഷത്തിെൻറ തുടക്കത്തിലായിരുന്നു മൊബൈൽ ചാർജിങ്ങിൽ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന 'മി എയർ ചാർജ്' സംവിധാനം ഷവോമി അവതരിപ്പിച്ചത്. ചാർജർ കണക്ടിവിറ്റിയുടെ ആവശ്യമില്ലാത്ത ട്രൂലി വയർ-ലെസ് ചാർജിങ് സാേങ്കതിക വിദ്യയായിരുന്നു അത്. ഒരു റൂമിൽ മി എയർ ചാർജ് സംവിധാനമുണ്ടെങ്കിൽ നടന്നുകൊണ്ടും റൂമിെൻറ ഇഷ്ടമുള്ള ഭാഗത്ത് ഇരുന്നുകൊണ്ടുമൊക്കെ ഫോൺ ചാർജ് ചെയ്യാം എന്നതാണ് അതിൻറെ പ്രത്യേകത.
എന്നാൽ ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിങ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യയാണ് ഇപ്പോൾ ഷവോമി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 'ഹൈപ്പര്‍ ചാര്‍ജ്' ഫാസ്റ്റ്-ചാർജിങ് ടെക്നോളജി' എന്ന് ഷവോമി വിളിക്കുന്ന പുതിയ സാങ്കേതിക വിദ്യയിലൂടെ 4000 എംഎഎച്ചുള്ള ബാറ്ററി വെറും എട്ട് മിനിറ്റുകൾ കൊണ്ട് ചാർജ് ചെയ്യാവുന്നതാണ്. വയേർഡ് കണക്ഷനിലൂടെ 200W ഫാസ്റ്റ് ചാർജിങ് സംവിധാനം, വയർലെസ് ആയി 120W ഫാസ്റ്റ് ചാർജിങ് എന്നിവയാണ് 'ഹൈപ്പർ ചാർജ്' സാങ്കേതിക വിദ്യയുടെ പ്രത്യേകത.
പുതിയ വയേർഡ് - വയർലെസ് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനായി ചൈനീസ് ഭീമൻ ഒരു ഒൗദ്യോഗിക വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. പുതിയ 200W ഫാസ്റ്റ് ചാർജിങ്ങിലൂടെ 4000 എംഎഎച്ചുള്ള ബാറ്ററി 44 സെക്കൻറുകൾ കൊണ്ട് 10 ശതമാനം ചാർജായി. മൂന്ന് മിനിറ്റുകൾ കൊണ്ടാണ് 50 ശതമാനം ചാർജായത്. ബാറ്ററി ഫുൾ ചാർജാവാനെടുത്തതാകെട്ട എട്ട് മിനിറ്റുകളും. നിലവില്‍ ഏറ്റവും വേഗത്തിലുള്ള വയർ, വയര്‍ലെസ് ചാര്‍ജിങ്ങുകളുടെ റെക്കോഡുകള്‍ തങ്ങൾക്ക് സ്വന്തമാണെന്നും ഷവോമി അവകാശപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.