ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന സ്മാർട്ട് കർട്ടനുമായി ഷവോമി
text_fieldsസ്മാർട്ട്ഫോൺ, സ്മാർട്ട് ബാൻഡ്, ലാപ്ടോപ് തുടങ്ങിയ ഗാഡ്ജറ്റുകൾക്ക് പുറമേ വ്യത്യസ്തമായ ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തിറക്കി ഞെട്ടിക്കാറുണ്ട് ഷവോമി. മടക്കിവെക്കാവുന്ന ഫാനും ഇലക്ട്രിക് ടൂത് ബ്രഷും ഇൻറലിജൻറ് ഇയർ പിക്കുമൊക്കെ അത്തരത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
എന്നാൽ, ഏറ്റവും ഒടുവിൽ ഷവോമി എത്തിയിരിക്കുന്നത് അവരുടെ സ്വന്തം കർട്ടനുമായിട്ടാണ്. ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന സ്മാർട്ട് കർട്ടനാണ് ഷവോമി ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മീറ്ററുള്ള ഒരു കർട്ടൻ ബാറും അതിെൻറ കൂടെ ഘടിപ്പിച്ച മോട്ടറുമാണ് എം.െഎ സ്മാർട്ട് കർട്ടൻ. ശബ്ദം ഉപയോഗിച്ചും റിമോട്ട് കൺട്രോൾ വഴിയും ഷവോമിയുടെ ഹോം ആപ്പിലൂടെയും കർട്ടനെ നിയന്ത്രിക്കാം.
കൂടെ മറ്റൊരു ഗംഭീര ഫീച്ചർ കൂടിയുണ്ട്. സൂര്യപ്രകാശം തട്ടുേമ്പാൾ കർട്ടൻ താനെ തുറക്കാനുള്ള ഒാേട്ടാമാറ്റിക് സംവിധാനമാണത്. യൂസർമാർക്ക് അങ്ങനെ സജ്ജീകരിക്കാനുള്ള ഒാപ്ഷനും നൽകിയിട്ടുണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കർട്ടന് ബിൽറ്റ്-ഇൻ ബാറ്ററി ഷവോമി നൽകിയിട്ടില്ല. അതിനാൽ തന്നെ എല്ലാ സമയവും പവർ കാബ്ൾ വെച്ച് ചാർജ് ചെയ്തുകൊണ്ടേയിരിക്കണം. ചൈനയിൽ 7500 രൂപക്കാണ് സ്മാർട്ട് കർട്ടൻ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ എന്ന് വരുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.