ഇനി വിഡിയോ കാണുന്നതിനിടെ ഇടവേള
text_fieldsമണിക്കൂറുകൾ വിഡിയോ കണ്ടും ചാറ്റുചെയ്തും ജീവിതതാളം തെറ്റുന്നവർക്ക് അൽപം ഇടവേളയെടുക്കാൻ അവസരം നൽകി യൂട്യൂബ്. ഇലക്ട്രോണിക് ഉപകരണ ആസക്തി കുറക്കാനും സാേങ്കതിക ജീവിത^സാധാരണ ജീവിത താളം ക്രമീകരിക്കാനും ഗൂഗ്ൾ ഇൗ വർഷം ഡിജിറ്റൽ വെൽബീയിങ് ഇനിഷ്യേറ്റിവ് പ്രഖ്യാപിച്ചിരുന്നു.
ഒരു ആപ്പിൽ മാത്രമായി കഴിയുന്ന സമയം, പലതവണ ഫോൺ അൺലോക്ക് ചെയ്യേണ്ടിവരുക തുടങ്ങിയ ശീലങ്ങളാണ് ഡിജിറ്റൽ വെൽബീയിങ് ഇനിഷ്യേറ്റിവ് മാറ്റിമറിക്കുക. ഏറ്റവും പുതിയ പതിപ്പായ ‘ആൻഡ്രോയിഡ് പി’എത്തുന്നതിനൊപ്പമാണ് ഇൗ പദ്ധതിയുടെ ഭാഗമായ ഡിജിറ്റൽ ക്രമീകരണങ്ങൾ ആൻഡ്രോയിഡ് ഫോണിൽ എത്തുക. അതുവരെ കാത്തുനിൽക്കാതെയാണ് യൂട്യൂബിെൻറ നടപടി. ഒാൺലൈനിൽനിന്ന് കുറച്ചുസമയം വിട്ടുനിൽക്കാൻ സമയം ക്രമീകരിക്കാൻ ഇതുവഴി സാധിക്കും.
യൂട്യൂബ് ആൻഡ്രോയിഡ് ആപ്പിെൻറ 13.17.55 പതിപ്പിലാണ് ‘ടേക് എ ബ്രേക്’ എന്ന ഒാർമപ്പെടുത്തൽ സംവിധാനമുള്ളത്. ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം 15, 30, 60, 90, 180 മിനിറ്റുകൾ ഇടവേള ക്രമീകരിക്കാൻ കഴിയും. അതിനായി മുകളിൽ വലതുമൂലയിലെ യൂസർ ഫോേട്ടായിൽനിന്ന് സെറ്റിങ്സ്>ജനറൽ> റിമൈൻഡ് മീ ടു ടേക്ക് എ ബ്രേക് ഒാപ്ഷൻ എടുത്താൽ മതിയാകും. ഒരിക്കൽ സമയം ക്രമീകരിച്ചാൽ വിഡിയോ കണ്ട് നിശ്ചിത സമയമെത്തുേമ്പാൾ താൽക്കാലികമായി നിർത്തും. കുറച്ചുസമയം കഴിഞ്ഞ് കാഴ്ച തുടരാനാണ് താൽപര്യമെങ്കിലും അതിനും, നിർത്തി പോകാനാണെങ്കിൽ അതിനും സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.