പണിമുടക്കി ഇൻസ്റ്റഗ്രാം; ട്വിറ്ററിലേക്കും ഫേസ്ബുക്കിലേക്കുമോടി നെറ്റിസൺസ്
text_fieldsജനപ്രിയ ആപ്പായ ഇൻസ്റ്റഗ്രാം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പണിമുടക്കി. വ്യാഴാഴ്ച രാവിലെ 11.02ഓടെ ഇന്ത്യയിൽ ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെടാൻ തുടങ്ങിയിരുന്നു. 12.30ഓടെ പൂർണമായും നിലച്ചു. ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെടാനുണ്ടായ കാരണം വ്യക്തമല്ല.
രാവിലെ 11.30ഓടെ സേവനങ്ങൾ തടസപ്പെട്ട് തുടങ്ങിയിരുന്നെങ്കിലും ഉച്ച 12.30ഓടെയാണ് ഇൻസ്റ്റഗ്രാം പണിമുടക്കിയ വിവരം പുറംലോകമറിയുന്നത്. ആ സമയം ഇൻസ്റ്റഗ്രാം നിലച്ചതുമായി ബന്ധപ്പെട്ട് 3500ൽ അധികം കേസുകൾ ഡൗൺഡിറ്റ്ക്ടറിൽ റിപ്പോർട്ട് ചെയ്തു. ആൻഡ്രോയിലും ഐഫോണിലും സേവനങ്ങൾ നിലച്ചിരുന്നു.
ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഇൻസ്റ്റഗ്രാം സേവനം തടസപ്പെട്ടിരുന്നു. ഇന്ത്യൻ ഉപയോക്താക്കളെയാണ് കൂടുതൽ ബാധിച്ചതെന്നാണ് വിവരം.
ഇൻസ്റ്റഗ്രാം നിലച്ച വിവരം മാതൃകമ്പനിയായ ഫേസ്ബുക്ക് അംഗീകരിച്ചിട്ടില്ല. ഫേസ്ബുക്ക് ഇതുസംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് പ്രശ്നം പരിഹരിച്ചു.
ഇൻസ്റ്റഗ്രാം നിലച്ചതോടെ ട്വിറ്ററിനെയും ഫേസ്ബുക്കിനെയും ആശ്രയിക്കുകയായിരുന്നു ഉപയോക്താക്കൾ. നിരവധി ട്രോളുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ചിലർ ഇൻറർനെറ്റ് സേവനം തടപ്പെട്ടതാണെന്ന് ആദ്യം കരുതിയെന്ന് ട്വീറ്റ് ചെയ്തു. ചിലർ ഫോണിെൻറ തകരാർ ആണെന്ന കാരണത്തിൽ ആപ് ഡിലീറ്റ് െചയ്യാനും വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.