Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightകൗമാരക്കാരുടെ...

കൗമാരക്കാരുടെ ഇൻസ്റ്റയിൽ ലിമിറ്റും റെസ്ട്രിക്ടും; ദു​രു​ദ്ദേ​ശ്യ​ക്കാ​രി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​നെ​ന്ന് ക​മ്പ​നി

text_fields
bookmark_border
Limit and restrict teens on Instagram
cancel

ച​തി​ക്കു​ഴി​യി​ൽ വീ​ഴ്ത്തു​ന്ന​വ​രി​ൽ​നി​ന്ന് കൗ​മാ​ര​ക്കാ​രെ ര​ക്ഷി​ക്കാ​ൻ പു​തി​യ ഫീ​ച്ച​ർ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഇ​ൻ​സ്റ്റ​ഗ്രാം. ‘limit’, ‘restrict’ എ​ന്നീ പു​തി​യ ഫീ​ച്ച​റു​ക​ളാ​ണ് കൗ​മാ​ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാം അ​റി​യി​ച്ചു. ക​മ​ൻ​റ്സ്, മെ​സേ​ജ​സ്, ടാ​ഗ്സ്, മെ​ൻ​ഷ​ൻ​സ് എ​ന്നി​വ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മാ​ത്ര​മാ​യി ഒ​തു​ക്കാ​നു​ള്ള​താ​ണ് ‘limit’ ഫീ​ച്ച​ർ. ദു​രു​ദ്ദേ​ശ്യ​ക്കാ​ർ പോ​സ്റ്റു​ക​ളി​ലൂ​​ടെ ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും അ​വ​രു​​ടെ ക​മ​ന്റോ മ​റ്റോ കു​ട്ടി​ക​ൾ​ക്ക് കാ​ണാ​ൻ പ​റ്റി​ല്ലെ​ന്ന​താ​ണ് ഗുണം. പോ​സ്റ്റു​ക​ളി​ലൂ​ടെ ത​ങ്ങ​ളെ ടാ​ഗ് ചെ​യ്യാ​നോ മെ​ൻ​ഷ​ൻ ചെ​യ്യാ​നോ ശ്ര​മി​ക്കു​ന്ന​വ​രെ ത​ട​യു​ന്ന​താ​ണ് ‘restrict’. ഇ​ങ്ങ​നെ ചെ​യ്ത​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ൾ കുട്ടികൾക്ക് ഹി​ഡ​ൺ ആ​യി​രി​ക്കും. കൗ​മാ​ര​ക്കാ​രെ ദു​രു​ദ്ദേ​ശ്യ​ക്കാ​രി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മു​ൻ​ക​രു​ത​ൽ സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​ണി​തെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restrictInstagramprotectTech NewsLimited
News Summary - Limit and restrict teens on Instagram; The company wants to protect it from malicious people.
Next Story