കമ്പ്യൂട്ടറിലെ പോപ് അപ് മുന്നറിയിപ്പുകൾ സൂക്ഷിക്കുക, അത് കെണിയാകാം
text_fieldsന്യൂഡൽഹി: സാങ്കേതിക തകരാറുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പോപ് അപ് സന്ദേശങ്ങൾ കമ്പ്യൂട്ടറുകളിൽ പൊങ്ങി വരുേമ്പാൾ സൂക്ഷിക്കുക. അത് നിങ്ങളുടെ കമ്പ്യൂട്ടർ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ (മാൽവെയർ) ഇൻസ്റ്റാൾ ചെയ്യാനുള്ള കെണിയായിരിക്കാമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇന്ത്യയിലെ മൈേക്രാ സോഫ്റ്റിെൻറ പരാതിയിൽ ഡൽഹിയിലേയും പരിസരങ്ങളിലേയും ആറ് കമ്പനികളെയാണ് സി.ബി.ഐ പിടികൂടിയത്.
വ്യാജ സുരക്ഷ മുന്നറിയിപ്പുകൾ നൽകിയാണ് തട്ടിപ്പുകാർ മാൽവെയർ ഇൻസ്റ്റാൾ ചെയ്യുന്നത്. പോപ് അപ്പിൽ ക്ലിക്ക് ചെയ്താൽ ഇവരുടെ കമ്പനിയുമായി ബന്ധപ്പെടാനുള്ള കോൾ സെൻറർ നമ്പറുണ്ടാവും. ഫോണിൽ വിളിച്ചാൽ ഓൺലൈനായി പണമടക്കാൻ നിർദേശം വരും. കമ്പ്യൂട്ടർ തകരാറാവുമെന്ന് ഭയന്ന് പണമടക്കുന്നവരാണ് കെണിയിൽ പെടുന്നത്. പണം നഷ്ടപ്പെടുന്നതിന് പുറമെ അവരുടെ കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ആവുകയും ചെയ്യും.
ന്യൂഡൽഹി കേന്ദ്രമായ സോഫ്റ്റ്വിൽ ഇൻഫോടെക്, സബൂരി ടി.എൽ.സി വേൾഡ്വൈഡ് തുടങ്ങിയ തട്ടിപ് കമ്പനികളെയാണ് സി.ബി.െഎ വലയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.