മികച്ച ഫീച്ചറുകളുമായി ആമസോണിെൻറ ‘10 ഒാർ ഡി’ 4999 രൂപക്ക് ഇന്ത്യയിൽ
text_fieldsബജറ്റ് സ്മാർട് ഫോണുകളിറക്കി വിപണി പിടിക്കാൻ ഷവോമി പോലുള്ള സ്മാർട്ട്ഫോൺ കമ്പനികൾ മത്സരിക്കുേമ്പാൾ ഒാൺലൈൻ ഷോപ്പിങ് ഭീമനായ ആമസോണും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ‘ക്രാഫ്റ്റ് ഫോർ ആമസോൺ’ പദ്ധതിയുടെ ഭാഗമായി 4999 രൂപക്കാണ് പുതിയ സ്മാർട് ഫോൺ ആമസോൺ അവതരിപ്പിക്കുന്നത്. ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യയിൽ നിർമ്മിക്കുക എന്ന പദ്ധതിയാണ് ക്രാഫ്റ്റ് ഫോർ ആമസോൺ.
‘10 ഒാർ’ എന്ന പേരിലുള്ള ഫോണിെൻറ മൂന്നാം മോഡലാണ് ‘10 ഒാർ ഡി’ ഇതിന് മുമ്പ് 10 ഒാർ ഇ, 10 ഒാർ ജി തുടങ്ങിയ മോഡലുകളാണ് ആമസോൺ വിപണിയിലെത്തിച്ചത്. ബേസിക് മോഡലിനാണ് 4999 രൂപ. അതിന് 2 ജി.ബി റാമും 16 ജി.ബി ഇേൻറർണൽ സ്റ്റോറേജുമുണ്ടാവും. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുള്ള കൂടിയ മോഡലിന് 5999 രൂപ മതിയാകും. ജനുവരി 5 ഉച്ചക്ക് 12 മണിമുതൽ ആമസോൺ സൈറ്റിൽ നിന്നും ഫോൺ വാങ്ങാം. ഫോണിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ച് കഴിഞ്ഞു.
10 ഒാർ വിശേഷങ്ങൾ
സ്റ്റോക് ആൻഡ്രോയ്ഡ് യുളെഎ ആണ് 10 ഒാർ ഡീക്ക്. ആൻഡ്രോയ്ഡ് 7.1.2 ന്യൂഗട്ട് ഒാപറേറ്റിങ് സിസ്റ്റമാണ്. ആൻഡ്രോയ്ഡ് ഒാറിയോ അപ്ഡേറ്റും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇരട്ട നാനോ സിമ്മുകൾ ഉപയോഗിക്കാം. 5.2 എച് ഡി ഡിസ്പ്ലേയാണ്. സ്നാപ്ഡ്രാഗൺ 425 1.4 ജിഗാഹെഡ്സ് പ്രൊസസർ കരുത്ത് പകരും. ഒാേട്ടാ ഫോക്കസോടുകൂടിയ 13 മെഗാ പിക്സൽ പിൻ കാമറയും 5 മെഗാ പിക്സൽ മുൻ കാമറയുമുണ്ട്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാം. 3500 എംഎഎച്ച് ബാറ്ററി രണ്ട് ദിവസം ചാർജ് നൽകുമെന്നും കമ്പനി പറയുന്നു. അതിവേഗ ഫിംഗർ പ്രിൻറ് സെൻസറും മികച്ച ശബ്ദമേകുന്ന സ്പീക്കറും 10 ഒാർ ഡിയുടെ പ്രത്യേകതകളിൽ പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.