ഇടത്തരം ഫോണ്‍ നിരയുമായി മൈക്രോമാക്സ്
text_fieldsവിപണിയിലെ മുന്‍തൂക്കം വിടാന്‍ മനസില്ളെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കമ്പനി മൈക്രോമാക്സ് മൂന്ന് ഇടത്തരം സ്മാര്‍ട്ട്ഫോണുകളാണ് രംഗത്തിറക്കിയത്. 3,199 രൂപയുടെ ബോള്‍ട്ട് എസ് 302, 4,999 രൂപയുടെ ബോള്‍ട്ട് ക്യു 331, 6,499 രൂപയുടെ ബോള്‍ട്ട് ക്യൂ 338 എന്നിവയാണവ. മൂന്നിലും ഇരട്ട സിം, ത്രീജി സൗകര്യം എന്നിവയുണ്ട്.
ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസാണ് ബോള്‍ട്ട് എസ് 302ല്‍. 480x800 പിക്സല്‍ നാല് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ളേ, ഒരു ജിഗാഹെര്‍ട്സ് ഒരു കോര്‍ പ്രോസസര്‍, 512 എം.ബി റാം, 32 ജി.ബി കൂട്ടാവുന്ന നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, നാലു മണിക്കൂര്‍ നില്‍ക്കുന്ന 1450 എം.എ.എച്ച് ബാറ്ററി, രണ്ട് മെഗാപിക്സല്‍ പിന്‍കാമറ, 1.3 മെഗാപിക്സല്‍ മുന്‍കാമറ, ബ്ളൂടൂത്ത് 4.0, വൈ ഫൈ, ജിപിഎസ് എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.
ബോള്‍ട്ട് ക്യു 331ല്‍ 480x854 പിക്സല്‍ അഞ്ച് ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 512 എം.ബി റാം, 32 ജി.ബി കൂട്ടാവുന്ന നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, ആറു മണിക്കൂര്‍ നില്‍ക്കുന്ന 2000 എം.എ.എച്ച് ബാറ്ററി, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ എന്നിവയാണ് വിശേഷങ്ങള്‍.
ബോള്‍ട്ട് ക്യൂ 338ല്‍ 720x1280 പിക്സല്‍ അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ഏഴര മണിക്കൂര്‍ നില്‍ക്കുന്ന 2000 എം.എ.എച്ച് ബാറ്ററി, എട്ട് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ എന്നിവയുണ്ട്.
ഒരു സ്മാര്‍ട്ട്ഫോണ്‍ കൂടി പുറത്തിറക്കാന്‍ മൈക്രോമാക്സ് ശ്രമിക്കുന്നതായാണ് സൂചന. ബോള്‍ട്ട് ക്യൂ 332 ആണ് അണിയറയില്‍ ഒരുങ്ങിയത്. പോക്കറ്റിലെ ഹോം തിയറ്റര്‍ ആകാന്‍ പാകത്തില്‍ സ്പീക്കറുകളുണ്ട്. ഇരട്ട സിം, 480x854 പിക്സല്‍ അഞ്ച് ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 512 എം.ബി റാം, 32 ജി.ബി കൂട്ടാവുന്ന രണ്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, ആറു മണിക്കൂര്‍ നില്‍ക്കുന്ന 2000 എംഎഎച്ച് ബാറ്ററി, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, കറുത്തനിറം, 141 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. വിലയെക്കുറിച്ച് സൂചനയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.