499 രൂപയുടെ സ്മാര്‍ട്ട്ഫോണുമായി ഇന്ത്യന്‍ കമ്പനി വരുന്നു
text_fields
500 രൂപക്കു താഴെ വിലക്കും ഇനി സ്മാര്‍ട്ട് ഫോണ്‍. സാധാരണക്കാര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് റിങ്ങിങ് ബെല്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് സര്‍ക്കാര്‍ സഹായത്തോടെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. ‘ഫ്രീഡം 251’ എന്നുപേരിട്ട 499 രൂപയുടെ ഫോണ്‍ ബുധനാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. കൃത്യമായ വിലയും സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, മുരളി മനോഹര്‍ ജോഷി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇവ വെളിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
നിലവില്‍ ഏറ്റവും കുറഞ്ഞ സ്മാര്‍ട്ട്ഫോണിന് 1500 രൂപ നല്‍കണം.
കഴിഞ്ഞ വര്‍ഷം കനേഡിയന്‍ കമ്പനി ഡാറ്റാവിന്‍ഡ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് 999 രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രാവര്‍ത്തികമായില്ല. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 2015ലാണ് ഹാന്‍ഡ്സെറ്റുകളുടെ അസംബ്ളിയുമായി റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. ഈയിടെ 2999 രൂപയുടെ ഏറ്റവും വില കുറഞ്ഞ ഫോര്‍ജി സ്മാര്‍ട്ട്ഫോണുമായി റിങ്ങിങ് ബെല്‍ രംഗത്തത്തെിയിരുന്നു. ബെല്‍ സ്മാര്‍ട്ട് 101 എന്ന് പേരുള്ള ഈ ഫോണില്‍ ഒരു ജി.ബി ഡിഡിആര്‍ത്രീ റാം, 960x 480 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഐ.പി.എസ് സ്ക്രീന്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, 3.2 മെഗാപിക്സല്‍ മുന്‍കാമറ, ത്രീജിയില്‍ 10 മണിക്കൂര്‍ നില്‍ക്കുന്ന 2800 എം.എ.എച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, ത്രീജി, എഫ്.എം റേഡിയോ, വൈ ഫൈ, ജി.പി.എസ്, ബ്ളൂടൂത്ത് 4.0, എന്നിവയാണ് വിശേഷങ്ങള്‍. കറുപ്പ്, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും. രണ്ട് സാദാ ഫോണുകളും കമ്പനിയുടേതായി വിപണിയിലുണ്ട്. ബെല്‍ മാസ്റ്റര്‍ എന്നതിന് 999 രൂപയും ബെല്‍ ഫോര്‍യുവിന് 799 രൂപയുമാണ് വില. 399 രൂപ വിലയുള്ള കിവി എന്ന പവര്‍ ബാങ്കും കമ്പനിയുടേതായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.