251 രൂപയുടെ ഫോണ്‍ തല്‍ക്കാലം കിട്ടില്ല!!!
text_fieldsന്യൂഡല്‍ഹി: 251 രൂപയുടെ ഫോണെന്ന് കേട്ടപ്പോള്‍ കമ്പനിയുടെ സൈറ്റില്‍ ഇടിച്ചു കയറിയത് സെക്കന്‍റില്‍ ആറു ലക്ഷം പേര്‍! ഇതോടെ സൈറ്റിന്‍റെ സെര്‍വറും പോയിക്കിട്ടി. തല്‍ക്കാലം ഞങ്ങള്‍ക്ക് ഇത്തിരി സമയം തരൂ, സേവനം മെച്ചപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ തിരിച്ചത്തൊമെന്ന് ക്ഷമാപണത്തോടെ പറയേണ്ടി വന്നു ‘റിങ്ങിങ് ബെല്‍ ഫ്രീഡം 251’ അധികൃതര്‍ക്ക്. തങ്ങളെ അമ്പരിപ്പിച്ച് ഇടിച്ചു കയറിയവര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ടാണ് അവര്‍ തല്‍ക്കാലം പിന്‍വാങ്ങിയത്. 251 രൂപക്ക് സ്മാര്‍ട് ഫോണ്‍ എന്നത് വിശ്വസിക്കാനാവാതെ അമ്പരന്ന് നില്‍ക്കുന്നവരെയും ഫോണിന് വേണ്ടി കമ്പനിയുടെ സൈറ്റിലേക്ക് കുതിച്ചവരെയും ഒരുപോലെ നിരാശപ്പത്തെുന്നതായി സൈറ്റ് തുറക്കുമ്പോഴുള്ള കാഴ്ച.
ഇന്ത്യന്‍ കമ്പനി റിങ്ങിങ് ബെല്‍ പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണ്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ബുക് ചെയ്യാമെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്. നേരത്തെ 499 രൂപ പറഞ്ഞിരുന്ന ‘ഫ്രീഡം 251’ ഫോണിന് 251 രൂപയാണ് വിലയെന്ന് പിന്നീട് അറിയിച്ചു. ഫെബ്രുവരി 18ന് രാവിലെ ആറുമുതല്‍ മുതല്‍ freedom 251.com എന്ന വെബ്സൈറ്റിലൂടെയായിരുന്നു ബുക്കിംഗ്. ഫെബ്രുവരി 21ന് രാത്രി എട്ടിന് രജിസ്ട്രേഷന്‍ അവസാനിക്കുമെന്നും ജൂണ്‍ 30ന് ശേഷമാണ് വിതരണമെന്നും കമ്പനി അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലാണ് യു.പിയിലെ നോയിഡ ആസ്ഥാനമായ കമ്പനി ഫോണ്‍ നിര്‍മിക്കുന്നത്. ന്യൂഡല്‍ഹി നെഹ്റു പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയായിരുന്നു സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.