ലാപ്ടോപാകാനും ഡെസ്ക്ടോപാകാനും വിരുതനാണീ സ്മാര്‍ട്ട്ഫോണ്‍
text_fieldsലാപ്ടോപായും ഡെസ്ക്ടോപായും ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ പലരും ആഗ്രഹിച്ചിട്ടുണ്ടാവും. ഈ മോഹത്തെ കൈകളിലത്തെിക്കുകയാണ് ഹ്യൂലറ്റ് പക്കാര്‍ഡ് എന്ന അമേരിക്കന്‍ കമ്പനി. എച്ച്.പി എലൈറ്റ് എക്സ് 3 എന്നാണ് പേര്. വിന്‍ഡോസിലെ കണ്ടിന്വം എന്ന സംവിധാനം വഴിയാണ് ഡോക്കുമായി കണക്ട് ചെയ്യുക. ലാപ്ടോപാക്കാനും ഡെസ്ക്ടോപാക്കാനും പറ്റിയ രണ്ട് തരം ഡോക്കുകള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. ഡെസ്ക് ഡോകും മൊബൈല്‍ എക്സ്റ്റെന്‍ഡറുമാണിവ.
ഡെസ്ക്ടോപ് കമ്പ്യൂട്ടറാക്കാനുള്ള സെറ്റ്ടോപ് ബോക്സ് പോലുള്ള ഡെസ്ക് ഡോക്കില്‍ ഡിസ്പ്ളേ പോര്‍ട്ട്, രണ്ട് യു.എസ്.ബി ടൈപ്പ് എ, ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ഇതര്‍നെറ്റ് പോര്‍ട്ട് എന്നിവയുണ്ട്. 1920x1080 പിക്സല്‍ ഫുള്‍ എച്ച്ഡി റസലൂഷനുള്ള 12.5 ഇഞ്ച് ഡിസ്പ്ളേ, ഒരു ബാറ്ററി, കീബോര്‍ഡ് എന്നിവയാണ് കണ്ടാല്‍ ലാപ്ടോപിന്‍െറ രൂപമുള്ള മൊബൈല്‍ എക്സ്റ്റെന്‍ഡറിലുള്ളത്.
സുരക്ഷയില്‍ ആശങ്കയുള്ളവര്‍ക്കായി ഫോണിന് പിന്നില്‍ വിരലടയാള സ്കാനറും മുന്നില്‍ കണ്ണിലെ കൃഷ്ണമണി സ്കാനറുമുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളേക്കാള്‍ ഏറെ യാത്രകളുള്ള ബിസിനസുകാരെയാണ് എച്ച്പി ലക്ഷ്യമിടുന്നത്. ഇതിലൂടെ എപ്പോഴും ഫയലുകള്‍ ഒപ്പം കൊണ്ടുനടക്കാന്‍ സാധിക്കും. സാധാരണ വിന്‍ഡോസ് ആപ്ളിക്കേഷനുകള്‍ ഈ ഫോണില്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര ഉപകാരപ്പെടില്ല. ക്ളൗഡ് സ്റ്റോറേജിലുള്ള ആപ്പുകള്‍ ഇതിന് ഉപയോഗിക്കണം. അതിനാല്‍ സ്വന്തം ഐ.ടി വിദഗ്ധരുടെ സേവനം വേണം. എന്നാല്‍ വിലയെക്കുറിച്ച് സൂചനയില്ല.
വിന്‍ഡോസ് 10 ആണ് ഓപറേറ്റിങ് സിസ്റ്റം. 1440x2560 പിക്സല്‍ റസലൂഷനുള്ള 5.96 ഇഞ്ച് ക്യുഎച്ച്ഡി അമോലെഡ് ഡിസ്പ്ളേ, സംരക്ഷണത്തിന് ഗൊറില്ല ഗ്ളാസ് 4, 2.15 ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, നാല് ജി.ബി റാം, രണ്ട് ടെറാബൈറ്റ് വരെ കൂട്ടാവുന്ന 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, വൈ ഫൈ, എല്‍ടിഇ, ത്രീജി, എന്‍എഫ്സി, അതിവേഗ വയര്‍ലസ് ചാര്‍ജിങ്ങുള്ള 4150 എംഎഎച്ച് ബാറ്ററി, 195 ഗ്രാം ഭാരം, ഇരട്ട സിം എന്നിവയാണ് വിശേഷങ്ങള്‍. പൊടി ഏശില്ല. ഒരു മീറ്റര്‍ ആഴമുള്ള വെള്ളത്തില്‍ അരമണിക്കൂര്‍ വരെ നനയാതെ കിടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.