അപായ ബട്ടണുമായി വീഡിയോകോണ്‍ ക്യൂബ് 3
text_fieldsഫോണുകളില്‍ അപായ ബട്ടണ്‍ വെക്കാനുള്ള സര്‍ക്കാറിന്‍െറ നിബന്ധന അപ്പാടെ അനുസരിച്ച് വീഡിയോകോണ്‍. കഴിഞ്ഞദിവസം പുറത്തിറക്കിയ ക്യൂബ് 3 സ്മാര്‍ട്ട്ഫോണിലാണ് അപായ ബട്ടണ്‍ (പാനിക് ബട്ടണ്‍ ) ഉള്‍പ്പെടുത്തിയത്. വീഡിയോകോണ്‍ ക്യൂബ് 3യിലുള്ള ‘എസ്.ഒ.എസ്- ബി സേഫ്’ എന്ന അടിയന്തര പ്രതികരണ ആപ്ളിക്കേഷനാണ് അപായ ബട്ടണിന്‍െറ പ്രവര്‍ത്തനത്തിന് സഹായിക്കുന്നത്. ഈ ആപ് വഴി അവശ്യസമയത്ത് പവര്‍ ബട്ടണ്‍ അപായ ബട്ടണായി പ്രവര്‍ത്തിപ്പിക്കാനും അടിയന്തര പട്ടികയിലുള്ള ഫോണ്‍ നമ്പറുകളിലേക്ക് ജാഗ്രതാ സന്ദേശം അയക്കാനും സാധിക്കും. ‘അലേര്‍ട്ട്’, ‘വാക് വിത്ത് മി’, ‘റീച്ച് ഓണ്‍ ടൈം’ തുടങ്ങി നിരവധി സേവനങ്ങള്‍ എസ്.ഒ.എസ്- ബി സേഫ് ആപ് വഴി ലഭ്യമാണ്. വാക് വിത്ത് മി സേവനം വഴി ഉപയോക്താവ് നില്‍ക്കുന്ന സ്ഥലം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്ദേശമായി ലഭിക്കും. ഉപയോക്താവ് സമയത്ത് സ്ഥലത്തത്തെിയില്ളെങ്കില്‍ റീച്ച് ഓണ്‍ ടൈം സേവനം ജാഗ്രതാ സന്ദേശം നല്‍കുന്നതാണ്. മികച്ച ജി.പി.എസ് സേവനവും അടുത്തുള്ള പൊലീസ് സ്റ്റേഷനും ആശുപത്രിയും കാണിക്കുന്ന മാപ്പും ലഭ്യമാണ്.
ഫോര്‍ജി, മൂന്ന് ജിബി റാം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 13 മെഗാപിക്സല്‍ പിന്‍ കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 4ജി വോള്‍ട്ട്, 5 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്പ്ളേ, 64 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, 3000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റു വിശേഷങ്ങള്‍. 8490 രൂപയാണ് ക്യൂബ് 3യുടെ വില.
ക്യൂബ് 3 ഫോണിലെ എസ്.ഒ.എസ്- ബി സേഫ് അപ്ളിക്കേഷന്‍ ഏത് അടിയന്തരഘട്ടത്തിലും സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് സഹായകരമാകുമെന്ന് വീഡിയോകോണ്‍ ടെക്നോളജി ആന്‍ഡ് ഇന്നോവേഷന്‍ തലവന്‍ അക്ഷയ് ദൂത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.