മൊബൈൽ ഫോൺ നമ്പറുകൾക്കും ആധാർ നിർബന്ധമാക്കുന്നു
text_fieldsന്യൂഡൽഹി: മൊബൈൽ ഫോൺ നമ്പറുകൾക്ക് ആധാർ കാർഡ്നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പാൻ കാർഡിനും ആദായ നികുതി റിേട്ടണുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. 2018 ഫെബ്രുവരി ആറിനകം പദ്ധതി പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ മൊബൈൽ സേവനദാതാക്കളോട് നിലവിലുള്ള ഫോൺ ഉപഭോക്തക്കളുടെ വിവരങ്ങൾ അവരുടെ ആധാർ നമ്പർ ഉപയോഗിച്ച് സ്ഥിരീകരിക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം എല്ലാ ഉപഭോക്തക്കൾക്കും വെരിഫിക്കേഷൻ കോഡ് എസ്.എം.എസായി അയക്കും. നമ്പർ ഉപയോഗത്തിലുണ്ടെന്ന് ഉറപ്പ് വരുത്തനാണ് ഇത്. ഡാറ്റ ഉപയോഗത്തിന്മാത്രമായുള്ള നമ്പറുകൾ ഉടമസ്ഥെൻറ മറ്റേതങ്കിലും നമ്പറിലേക്ക് എസ്.എം.എസ് സ്വീകരിച്ചാണ് നമ്പറുകൾ സ്ഥിരീകരിക്കേണ്ടത്.
നേരത്തെ രാജ്യത്തെ എല്ലാ മൊബൈൽ നമ്പറുകളും നിലവിലുണ്ടോയെന്ന് സ്ഥിരീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആധാർ കാർഡ്നിർബന്ധമാക്കണമെന്ന്സുപ്രീംകോടതി നിർദ്ദേശിച്ചിട്ടില്ലെങ്കിലും അതാണ് സ്ഥിരീകരിക്കാൻ ഏറ്റവും നല്ല മാർഗമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.