Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightജിയോയെ നേരിടാൻ 100...

ജിയോയെ നേരിടാൻ 100 രൂപക്ക്​ 10 ജിബി ഡേറ്റയുമായി എയർടെൽ

text_fields
bookmark_border
ജിയോയെ നേരിടാൻ 100 രൂപക്ക്​ 10 ജിബി ഡേറ്റയുമായി എയർടെൽ
cancel

മുംബൈ: സൗജന്യ സേവനങ്ങൾ  റിലയൻസ്​ ജിയോ തുടരുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ വിപണിയിൽ പിടിച്ച്​ നിൽക്കാനുള്ള പുതു തന്ത്രങ്ങളുമായി മറ്റ്​ മൊബൈൽ സേവനദാതാക്കൾ. എയർടെല്ലാണ് പുതിയ ഒാഫറുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്​.​ 100 രൂപക്ക്​ ഒരു മാസത്തേക്ക്​ 10 ജിബി ഡാറ്റ നൽകുമെന്നാണ്​ എയർടെൽ അറിയിച്ചിരിക്കുന്നത്​.

എയർടെല്ലി​െൻറ പോസ്​റ്റ്​പെയ്​ഡ്​​ ഉപഭോക്​താകൾക്കാണ്​ ഒാഫർ ലഭ്യമാകുക. നിലവിൽ  500 രൂപക്ക്​ 3 ജിബി ഡാറ്റയാണ്​ എയർടെൽ നൽകുന്നത്​. ഇതിനൊപ്പം 100 രൂപ കൂടി നൽകിയാൽ 13 ജിബി ഡാറ്റ ലഭിക്കും.

303 രൂപക്ക്​ 30 ജിബി ഡാറ്റയാണ്​ ജിയോ നൽകുന്നത്​. ​ഇൗ ഒാഫർ പ്രകാരം കോളുകളും മെസേജുകളും പരിപൂർണ സൗജന്യമാണ്​. കഴിഞ്ഞ വർഷം സെപ്​തംബറിലായിരുന്നു ജിയോ ഇന്ത്യയിൽ സേവനമാരംഭിച്ചത്​. പരിപൂർണ സൗജന്യ സേവനങ്ങളായിരുന്നു ജിയോ നൽകിയത്​. ഇൗ വർഷം മാർച്ചിൽ സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ്​ പുതിയ ഒാഫർ ജിയോ പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIRTELnew data offer
News Summary - Airtel Offering 10GB Additional Data at Rs. 100
Next Story