ഒരു വർഷത്തേക്ക് സൗജന്യ 4 ജി ഡാറ്റയുമായി എയർടെൽ
text_fieldsമുംബൈ: ജിയോയുടെ ഒാഫറുകളെ മറികടക്കാൻ 9000 രൂപ മൂല്യമുള്ള സൗജന്യ ഡാറ്റ ഒാഫറുമായി എയർടെൽ. മറ്റ് മൊബൈൽ കമ്പനികളിൽ നിന്ന് പോർട്ട് ചെയ്ത് എത്തുന്ന ഉപഭോക്തകൾക്കാണ് ഇൗ ഒാഫർ ലഭ്യമാവുക. ഇത്തരത്തിൽ എയർടെല്ലിെലത്തുന്ന ഉപഭോക്താക്കൾ മാസം 345 രൂപ നൽകിയാൽ 4 ജിബി 4 ജി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കും എകദേശം 9,000 രൂപയുടെ മൂല്യം വരുന്നതാണ് ഇൗ ഒാഫർ.
ഒാഫർ ലഭ്യമാകണമെങ്കിൽ 4 ജി ഹാൻഡ്സെറ്റ് കൂടി ആവശ്യമാണ്. നിലവിലുള്ള എയർടെൽ ഉപഭോക്താകൾ സിം 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുേമ്പാഴും ഒാഫർ ലഭ്യമാകും. ജനുവരി നാല് മുതൽ ഫെബ്രുവരി 28 വരെ പുതിയ ഒാഫർ എടുക്കാവുന്നതാണ്. അധിക ഡാറ്റ 13 മാസത്തേക്ക് ലഭ്യമാവുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്.പോസ്റ്റ്പെയ്ഡ് ഉപഭോക്തകൾക്ക് അവരുടെ പ്ലാൻ അനുസരിച്ച് കമ്പനി നൽകുന്ന ഡാറ്റയോടപ്പം ഇത്തരത്തിൽ സൗജന്യമായി 3 ജി ബി ഡാറ്റയും ലഭിക്കും. ഇൗ ഒാഫർ പ്രകാരം ആദ്യതവണ റീചാർജ് ചെയ്യുേമ്പാൾ മൈ എയർടെൽ ആപ്പ് വഴി റീചാർജ് ചെയ്യണം.
ഇന്ത്യയിലെ ഉപഭോക്താകൾക്ക് അതിവേഗതയിലുള്ള 4 ജി ഡാറ്റ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ ഒാഫർ അവതരിപ്പിച്ചതെന്ന് എയർടെൽ മാർക്കറ്റിങ് ഒാപ്പറേഷൻസ് ഡയറക്ടർ അജയ് പുരി പറഞ്ഞു. 4 ജി ഹാൻഡ്സെറ്റുകളുടെ ഉപയോഗം വർധിപ്പിക്കാൻ ഒാഫർ കാരണമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിയോയുടെ ഒാഫറിനെ വെല്ലാൻ എയർടെൽ മാത്രമല്ല മറ്റ് പ്രധാന സേവനദാതക്കളും സൗജന്യ ഒാഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ 146 രൂപക്ക് അൺലിമിറ്റഡ് കോൾ ഒാഫർ അവതരിപ്പിച്ചിരുന്നു. മറ്റ് സേവനദാതാക്കളും ഇത്തരം ഒാഫറുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.