ജിയോക്ക് എയർടെല്ലിെൻറ വെല്ലുവിളി; കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോൺ പുറത്തിറക്കും
text_fieldsറിലയൻസ് ജിയോയുടെ വഴിയെ വില കുറഞ്ഞ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി എയർടെൽ. 1399 രൂപ വിലയിൽ ‘മേരാ പെഹ്ല സ്മാർട്ട്ഫോൺ’ എന്ന പേരിലാവും എയർടെല്ലിെൻറ 4ജി ഫോൺ വിപണിയിലെത്തുക.
കാർബണിെൻറ A40 എന്ന മോഡലാണ് പ്രത്യേക ആനുകൂല്യങ്ങൾ നൽകി എയർടെൽ പുറത്തിറക്കുന്നത്. കാർബൺ A40 ഇപ്പോൾ വിൽക്കുന്നത് 3499 രൂപക്കാണ്. ഇൗ ഫോണിന് എയർടെൽ 1500 രൂപ കിഴിവ് നൽകും. മൂന്ന് വർഷത്തേക്ക് 169 എയർടെൽ പ്ലാൻ റിചാർജ് ചെയ്യണമെന്ന വ്യവസ്ഥയോട് കൂടിയാവും കിഴിവ് നൽകുക. ഇൗ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും ദിവസവും 500 എം.ബി ഡാറ്റയും ലഭിക്കും.
രാജ്യത്തെ മുൻനിര 4ജി സേവനദാതാവെന്ന നിലയിൽ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അതിവേഗ ഡാറ്റ ലഭ്യമാക്കുക എന്നതാണ് എയർടെല്ലിെൻറ ലക്ഷ്യമെന്ന് കമ്പനി സി.എം.ഒ അറിയിച്ചു. കാർബണുമായി ചേർന്ന് ലക്ഷകണക്കിന് ഇന്ത്യക്കാർക്ക് ടച്ച് സ്ക്രീൻ ഫോണുകളുടെ ഉപയോഗം നൽകാൻ എയർടെല്ലിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.