ആമസോൺ റിപബ്ലിക് ദിന ഓഫർ സെയിലിൽ ഈ ഫോണുകൾ മിസ് ചെയ്യരുത്; കിടിലൻ ഓഫറുകൾ
text_fieldsആമസോണിലും ഫ്ലിപ്കാർട്ടിലും വീണ്ടും ഓഫർ വിൽപ്പനയുടെ സീസൺ കടന്നുവന്നിരിക്കുകയാണ്. പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന ഒരാഴ്ചയോളമുള്ള ഓഫർ സെയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. ആമസോണിൽ ഗ്രേറ്റ് റിപബ്ലിക് ഡേ സെയിൽ എന്നാണ് പേര് നൽകിയിരിക്കുന്നത്. ജനുവരി 13 മുതൽ 18 വരെയാണ് ആമസോണിലെ ഓഫർ സെയിൽ. ഫ്ലിപ്കാർട്ടിലെ റിപബ്ലിക് ഡേ സെയിൽ 13 ജനുവരി മുതൽ 19 ജനുവരി വരെയാണ്.
റിപബ്ലിക് ദിന ഓഫർ സെയിലിലെ പ്രധാനപ്പെട്ട സ്മാർട്ട്ഫോൺ ഓഫറുകൾ ഏതൊക്കെയാണെന്ന് നോക്കാം. 5000 രൂപക്ക് വളരെ ബേസിക് ആയിട്ടുള്ള സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് വാങ്ങാൻ പറ്റിയ മോഡലാണ് റെഡ്മി A2. 5000 എംഎഎച്ച് ബാറ്ററിയുമായി എത്തുന്ന ഈ ഫോൺ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. വെറും 5,034 രൂപക്ക് ഫോൺ സ്വന്തമാക്കാം.
38,000 രൂപക്ക് ലോഞ്ച് ചെയ്ത ഫോൺ ആമസോണിൽ വെറും 25,749 രൂപക്ക് ലഭിക്കും. പറഞ്ഞുവരുന്നത് ഹോണർ 90 5ജി എന്ന സ്മാർട്ട്ഫോണിനെ കുറിച്ചാണ്. ഹോണർ ഇന്ത്യയിൽ തിരിച്ചുവന്നത് ഈ മോഡലുമായിട്ടായിരുന്നു. എന്നാൽ, അന്ന് ഫോണിന് വില കൂടുതലാണെന്ന് പറഞ്ഞ് ആളുകൾ കമ്പനിയെ വിമർശിച്ചിരുന്നു. ഇപ്പോഴിതാ അതേ ഫോണിന് ഗംഭീരമായ ഓഫറാണ് വാഗ്ദാനം ചെയ്യുന്നത്.
നിലവിൽ 30,999 ആണ് ഫോണിന്റെ സെയിൽ പ്രൈസ്. ആമസോണിൽ ഫോണിന് 2000 രൂപയുടെ കൂപ്പർ സൗജന്യമായി നൽകിയിട്ടുണ്ട്. കൂടാതെ, എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നതിലൂടെ 3250 രൂപ കൂടി കുറയും ഫലത്തിൽ ഫോൺ 25,999 രൂപക്ക് ലഭിക്കും. നിങ്ങളുടെ കൈയ്യിലള്ള ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ ഇതിലും കുറഞ്ഞ വിലയിൽ ഫോൺ സ്വന്തമാക്കാവുന്നതാണ്.
20000 രൂപ റേഞ്ചിൽ ഹോണർ 90 5ജി ഗംഭീരമായ ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. നാല് വശവും കർവ്ഡ് ആയിട്ടുള്ള ക്വാഡ് കർവ്ഡ് ഡിസ്പ്ലേ, 200 മെഗാപിക്സൽ കാമറ, സ്നാപ്ഡ്രാഗൺ 7 ജെൻ 1 പ്രൊസസർ എന്നിങ്ങനെ പോകുന്നു സവിശേഷതകൾ.
വൺപ്ലസ് നോർഡ് സി.ഇ 3 5ജി എന്ന ഫോൺ 26,999 രൂപക്കായിരുന്നു വിപണിയിലെത്തിയത്. ആ വിലക്ക് മികച്ച ഡിസ്‍പ്ലേയും 80 വാട്ട് ഫാസ്റ്റ് ചാർജിങ്ങും നല്ല ചിപ്സെറ്റും വൺപ്ലസ് നൽകിയിട്ടുണ്ട്. എന്നാൽ, അതേ മോഡലിന്റെ സെയിൽ പ്രൈസ് ഇപ്പോൾ 24,999 രൂപയാണ്. ആമസോണിന്റെ 1000 രൂപയുടെ കൂപ്പണും എസ്.ബി.ഐ ക്രെഡിറ്റ് കാർഡുപയോഗിച്ചാൽ ലഭിക്കുന്ന 2250 രൂപയുടെ കിഴിവും മറ്റ് ഓഫറുകളും ചേർത്ത് ഫോൺ നിലവിൽ 20,999 രൂപക്ക് സ്വന്തമാക്കാം.
ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ പെർഫോമൻസുള്ള മികച്ച ഗെയിമിങ് ഫോൺ ആഗ്രഹിക്കുന്നവർക്കായി ഐകൂ നിയോ 7 പ്രോ എന്ന മോഡൽ ഈ സെയിലിൽ മികച്ച ഓഫറിൽ സ്വന്തമാക്കാം. സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എന്ന പ്രൊസസറാണ് നിയോ 7 പ്രോക്ക് കരുത്തേകുന്നത്. വിവോ-യുടെ സബ് ബ്രാൻഡാണ് ഐകൂ. വിവോയുടെ അതേ യൂസർ ഇന്റർഫേസുമായാണ് ഐകൂ മൊബൈലുകൾ എത്തുന്നത്.
34,000 രൂപയോളമായിരുന്നു ഫോണിന്റെ പ്രാരംഭ വില. ഇപ്പോൾ, സെയിൽ പ്രൈസ് 30,999 രൂപയാണ്. 1250 രൂപയുടെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫറും ലഭിക്കുന്നതോടെ ഫോൺ 29,749 രൂപക്ക് വാങ്ങാം.
30000 രൂപ റേഞ്ചിൽ നല്ലൊരു സാംസങ് ഫോൺ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് സാംസങ് ഗ്യാലക്സി എസ്21 എഫ്.ഇ എന്ന മോഡൽ. 31,999 രൂപയാണ് ഫോണിന്റെ നിലവിലെ സെയിൽ പ്രൈസ്. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 2000 രൂപ ഓഫർ സഹിതം ഫോൺ 29,999 രൂപക്ക് വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.