ആപ്പിൾ–സാംസങ് പേറ്റൻറ് യുദ്ധം തീർപ്പായി
text_fieldsവാഷിങ്ടൺ: ലോകത്തിെല മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളായ അമേരിക്കൻ കമ്പനി ആപ്പിളും ദക്ഷിണ െകാറിയൻ കമ്പനിയായ സാംസങ്ങും തമ്മിൽ നിലനിന്നിരുന്ന ‘പേറ്റൻറ് നിയമയുദ്ധം’ ഒത്തുതീർപ്പായി. ഒത്തുതീർപ്പ് വ്യവസ്ഥകൾ പുറത്തുവിട്ടിട്ടില്ല. പേറ്റൻറ് അവകാശങ്ങൾ സാംസങ് ലംഘിച്ചുവെന്നും ഇതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് 2012ൽ ആപ്പിൾ അമേരിക്കൻ കോടതിയെ സമീപിച്ചത്. സാംസങ് ആപ്പിളിെൻറ പേറ്റൻറിൽ നടത്തിയ കടന്നുകയറ്റത്തിൽ 53.9 കോടി ഡോളർ (ഏകദേശം 3704 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ഒരുമാസം മുമ്പ് യു.എസ് കോടതി വിധിച്ചിരുന്നു. ഇതേതുടർന്ന് 39.9 കോടി ഡോളർ (2742 കോടി രൂപ) നഷ്ടപരിഹാരമായി നൽകുകയും ചെയ്തു. പിന്നീടാണ് ഇരു കമ്പനികളും ഒത്തുതീർപ്പ് ധാരണയിെലത്തിയത്.
െഎഫോണുകളുടെ വളഞ്ഞ അരികുകൾ, സ്ക്രീനിനു മുന്നിലുള്ള റിം, െഎക്കണുകളുടെ ഗ്രിഡ്, രണ്ടു യൂട്ടിലിറ്റി േപ്ലറ്റുകൾ എന്നിവ സാംസങ് ഉപയോഗിച്ചുവെന്നാണ് ആപ്പിൾ നൽകിയ കേസ്. സാംസങ് ഗാലക്സി ഫോണുകൾ അവതരിപ്പിച്ചപ്പോൾ തുടങ്ങിയതാണ് ഇരു കമ്പനികളും തമ്മിലുള്ള പേറ്റൻറ് യുദ്ധം. സാംസങ് മുൻനിര കമ്പനിയായി ഉയർന്നുവരാൻ തങ്ങളുടെ ഡിസൈൻ ഉപയോഗിച്ചുവെന്നും ആപ്പിൾ പരാതിപ്പെടുന്നു. നഷ്ടപരിഹാരമായി 100 കോടി ഡോളറായിരുന്നു ആപ്പിളിെൻറ ആവശ്യം. പേറ്റൻറ് നിയമത്തിൽതന്നെ നിർണായക വിധിയായിരുന്നു യു.എസ് കോടതിയുടേത്. ഡിസൈനുകൾ കോപ്പിയടിക്കുന്ന കമ്പനികൾക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു അത്.
നഷ്ടപരിഹാരം നേടുന്നതിനപ്പുറം ആപ്പിളിലെ ജിവനക്കാരുടെ പുതുമയുള്ള ആശയങ്ങൾക്കും കഠിനാധ്വാനത്തിനുമുള്ള മൂല്യം സംരക്ഷിക്കുന്നതിനാണ് സാംസങ്ങുമായി നിയമ യുദ്ധത്തിലേർപ്പെട്ടെതന്ന് ആപ്പിൾ കമ്പനി വക്താവ് അറിയിച്ചു. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ സാംസങ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.