െഎഫോണുകൾ ആപ്പിൾ തന്നെ ഹാങ്ങാക്കുന്നു; കാരണമുണ്ട്
text_fieldsഹാങ്ങില്ലാതെ ഉപയോഗിക്കാം ! ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവരോടുള്ള ആപ്പിൾ ആരാധകരുടെ വീരവാദങ്ങളിൽ ഒന്നായിരുന്നു അതിെൻറ പ്രൊസസർ മഹിമ. എന്നാൽ പുതുതായി വരുന്ന വാർത്തകൾ ആപ്പിൾ ആരാധകരിൽ െഞട്ടലുണ്ടാക്കിയിരിക്കുകയാണ്.
കാരണം മറ്റൊന്നുമല്ല. ആപ്പിൾ ചില െഎഫോൺ മോഡലുകളുടെ പ്രൊസസർ വേഗത കുറക്കുന്നു. െഎഫോൺ പ്രൊസസറുകളുടെ വേഗതയളക്കുന്ന ആപ്ലിക്കേഷൻ നിർമാതാക്കളായ പ്രൈമേറ്റ് ലാബ് അവരുടെ ബ്ലോഗിൽ െഎഫോൺ 6എസ്, െഎഫോൺ 7 എന്നീ മോഡലുകളുടെ പ്രൊസസർ വേഗതയിൽ കുറവ് കണ്ടെത്തിയതായുള്ള ഡാറ്റ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് ആപ്പിളിന് പറയാൻ കാരണവും ഉണ്ട്. പഴയ ബാറ്ററിയുള്ള മോഡലുകളിലാണത്രെ പ്രൊസസർ വേഗതയിൽ കുറവ് വരുന്നത്. ലിഥിയം അയേൺ ബാറ്ററിയാണ് കുഴപ്പക്കാരൻ, കാലപ്പഴക്കം ചെല്ലുേമ്പാഴും തുടർച്ചയായ ചാർജിങ് മൂലവും ഇത്തരം ബറ്ററികൾക്ക് ഫോൺ ആവശ്യപ്പെടുന്ന ഉൗർജ്ജം നൽകാൻ സാധിക്കാതെ വരും. ബാറ്ററി തണുത്താലും കുറഞ്ഞ ചാർജിലുള്ള ഉപയോഗവും പെട്ടന്നുള്ള ചാർജ് ചോർച്ചയിലേക്ക് നയിക്കും. സമീപ കാലത്ത് ചില െഎഫോൺ മോഡലുകൾ താെന ഷട്ട്ഡൗൺ ആകുന്നുവെന്ന പരാതിക്കുള്ള മറുപടിയായി ആപ്പിൾ പറയുന്ന കാരണങ്ങളാണ് മുകളിൽ.
ഇങ്ങനെ ഫോൺ താനെ ഒാഫാകുന്നത് നിയന്ത്രിക്കാനായി കഴിഞ്ഞ വർഷം ആപ്പിൾ പുതിയ ഫീച്ചർ അവതരിപ്പിച്ചു. െഎഫോൺ 6, െഎഫോൺ 6എസ്, െഎഫോൺ എസ്ഇ എന്നീ മോഡലുകളിലാണ് പ്രൊസസർ വേഗത ചില ഘട്ടങ്ങളിൽ നിയന്ത്രിക്കാനായുള്ള സംവിധാനം ഒരുക്കിയത്. പ്രൊസസർ ആവിശ്യത്തിനുള്ള അമിത വൈദ്യുതോർജ്ജം നൽകാനാവാതെ ബാറ്ററികൾ പണിമുടക്കുന്നത് ഒഴിവാക്കാനായി െഎഫോൺ പ്രൊസസർ ഒന്ന് ഇഴയും.
ഇൗ സംവിധാനം െഎഫോൺ 7 ലേക്ക് കൂടി ആപ്പിൾ വ്യാപിപ്പിച്ചു. െഎ.ഒ.എസ് 11.2 ലും ലഭ്യമാണ്. വരാനിരിക്കുന്ന മോഡലുകളിൽ കൂടി ആപ്പിൾ സംവിധാനം ഉപയോഗപ്പെടുത്തും. 2016ലാണ് വ്യാപകമായി െഎേഫാൺ ഉപഭോക്താക്കൾ ഫോൺ താനെ ഒാഫാകുന്നുവെന്ന പരാതിയുമായി വന്നത്. ഇതിന് പരിഹാരമായി ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റ് നൽകിയെങ്കിലും ഫോണിെൻറ വേഗത കുറയുന്നതിലേക്ക് അത് നയിച്ചു.
ഇൗ പ്രശ്നം പരിഹരിക്കാനായി കമ്പനി നിർദേശിച്ചത് പുതിയ ബാറ്ററി വാങ്ങാനായിരുന്നു. 5000 രൂപയോളമാകും ഒരു െഎഫോൺ ബാറ്ററിക്ക്. ഇൻബ്യുൽട്ട് ആയതിനാൽ സർവീസ് സെൻററിൽ പോയി തന്നെ മാറേണ്ടിയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.