Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightപുതുവൽസരത്തിൽ ആപ്പിൾ...

പുതുവൽസരത്തിൽ ആപ്പിൾ െഎഫോൺ ഉൽപാദനം കുറക്കുന്നു

text_fields
bookmark_border
പുതുവൽസരത്തിൽ ആപ്പിൾ െഎഫോൺ ഉൽപാദനം കുറക്കുന്നു
cancel

കാലിഫോർണിയ: പുതുവർഷത്തിൽ ആപ്പിൾ ​െഎഫോൺ  ഉൽപാദനം കുറക്കാൻ നീക്കം. 2017 സാമ്പത്തിക വർഷത്തി​െൻറ  ആദ്യപാദത്തിൽ ​െഎഫോൺ ഉൽപ്പാദനം 10 ശതമാനം കുറക്കുമെന്നാണ്​ റിപ്പോർട്ട്​.

യാഹൂവിലെ ഉടമസ്​ഥതയിലുള്ള റിസർച്ച്​ സ്​ഥാപനം ഫ്ലൂരിയാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ഡിസംബർ 19 മുതൽ 25 വരെയുള്ള കാലയളവിൽ ​െഎഫോണി​െൻറയും  ​െഎപാഡി​െൻറയും വിൽപനയിൽ  44 ശതമാനത്തി​െൻറ കുറവാണ്​ ഉണ്ടായിരിക്കുന്നത്​. ഇതാണ്​ ഉൽപാദനം കുറക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ്​ സൂചന.

ഇതാദ്യമായല്ല ആപ്പിൾ ​െഎഫോണി​െൻറ  ഉൽപാദനം കുറക്കുന്നത്​. 2016 ജനുവരി മുതൽ മാർച്ച്​ വരെയുള്ള കാലയളവിൽ ​െഎഫോണുകളുടെ ഉൽപ്പാദനം  30 ശതമാനം കുറച്ചിരുന്നു.
 
2017ൽ ബംഗ്​ളൂരുവിൽ ​െഎഫോണി​െൻ നിർമാണ യൂണിറ്റ്​ ആരംഭിക്കാനുള്ള നീക്കത്തിലാണ്​ ആപ്പിൾ. ​ഇന്ത്യയിൽ ​െഎഫോണി​െൻറ നിർമാണം ആരംഭിച്ചാൽ ഫോണുകളുടെ നിർമാണം കുറയുന്നതിന്​ കാരണമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apple iphone
News Summary - Apple to cut iPhone production by 10% in Q1 2017: Report
Next Story