പഴയ െഎഫോണുകൾ ഹാങ്ങാക്കിയതിന് ആപ്പിളിനെതിരെ കേസ്
text_fieldsവാഷിങ്ടൺ: പഴയ െഎഫോൺ മോഡലുകളുടെ പെർഫോമൻസ് കുറച്ച ആപ്പിളിനെതിരെ അമേരിക്കയിൽ കേസ്. പ്രായമായ ബാറ്ററികളുള്ള െഎഫോണുകളുടെ പെർഫോമൻസ് വേഗതയിൽ മാറ്റം കണ്ടെത്തുകയും അത് ചർച്ചയാവുകയും ചെയ്തിരുന്നു. പഴയ ലിഥിയം അയേൺ ബാറ്ററികളുള്ള മോഡലുകളിൽ സോഫ്റ്റ്വെയർ അപ്ഡേഷൻ നൽകി ഉപഭോക്താക്കൾ അറിയാതെയാണ് ആപ്പിൾ പ്രൊസസർ വേഗത കുറച്ചത്.
എത്ര ശ്രമിച്ചാലും ഹാങ്ങാവാത്ത ഫോൺ ഒരു സുപ്രഭാതത്തിൽ ഇഴയാൻ തുടങ്ങിയത് ആപ്പിൾ ഉപഭോക്താക്കളിൽ വലിയ അദ്ഭുതമുണ്ടാക്കുകയും ഫോൺ പഴയതായെന്ന് ധരിച്ച് പുതിയത് വാങ്ങാൻ നിർബന്ധിതരായി.
സംഭവത്തിന് ശേഷം സൗജന്യമായോ വില കുറച്ചോ ബാറ്ററികൾ മാറ്റി നൽകാൻ തയാറാകാതെ ആപ്പിൾ കമ്പനി പുതിയ ഫോൺ വങ്ങാൻ നിർബന്ധിതരാക്കുകയാണെന്നും ഇത് വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കൾ കേസ് നൽകിയിരിക്കുന്നത്. ഇസ്രയേലിൽ രണ്ട് പരാതിക്കാർ 120 ദശലക്ഷം ഡോളറാണ് ആപ്പിളിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലും നിരവധി കേസുകൾ വന്നു.
ലിഥിയം അയേൺ ബാറ്ററിയാണ് കുഴപ്പക്കാരൻ, കാലപ്പഴക്കം ചെല്ലുേമ്പാഴും തുടർച്ചയായ ചാർജിങ് മൂലവും ഇത്തരം ബറ്ററികൾക്ക് ഫോൺ ആവശ്യപ്പെടുന്ന ഉൗർജ്ജം നൽകാൻ സാധിക്കാതെ വരും. ബാറ്ററി തണുത്താലും കുറഞ്ഞ ചാർജിലുള്ള ഉപയോഗവും പെെട്ടന്നുള്ള ചാർജ് ചോർച്ചയിലേക്ക് നയിക്കും. സമീപ കാലത്ത് ചില െഎഫോൺ മോഡലുകൾ താെന ഷട്ട്ഡൗൺ ആകുന്നുവെന്ന പരാതിക്കുള്ള വിശദീകരണമായി ആപ്പിൾ പറയുന്നത് ഇതാണ്.
ഗീക്ബെഞ്ച് അടക്കമുള്ള സ്മാർട് ഫോണുകളുടെ പ്രൊസസർ റാങ്കിങ് സൈറ്റുകളാണ് െഎഫോൺ 6, െഎഫോൺ 7 മോഡലുകളിൽ വന്ന വേഗതക്കുറവ് ചൂണ്ടി കാട്ടിയത്. കസ്റ്റമേഴ്സും അവരുടെ അനുഭവങ്ങൾ പങ്ക്വെച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.