ഐഫോൺ 14-ലൂടെ ആപ്പിൾ, പുതിയ ഡിസ്‌പ്ലേ ഡിസൈൻ ട്രെൻറിന് തുടക്കമിടും; എന്താണ് 'ഹോൾ + പിൽ' ഡിസ്‌പ്ലേ ?
text_fieldsഈ വർഷമെത്താനിരിക്കുന്ന ഐഫോൺ 14നെ കുറിച്ച് നിരവധി ഊഹാപോഹങ്ങളും ലീക്കുകളുമാണ് ടെക് ലോകത്ത് പ്രചരിക്കുന്നത്. ആപ്പിൾ അവരുടെ വലിയ നോച്ചിനോട് വിട പറയുമെന്നും ആദ്യമായി ഐഫോണുകളിൽ പഞ്ച് ഹോൾ ഡിസ്‌പ്ലേ അനുവദിക്കുമെന്നുമാണ് വിശ്വസിക്കാവുന്ന ടെക് അനലിസ്റ്റുകൾ മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.
എന്നാൽ, ആൻഡ്രോയ്ഡ് ഫോണുകളിലെ പഞ്ച് ഹോൾ ഡിസ്‌പ്ലേ തരംഗം അതേപടി കോപ്പിയടിക്കുന്നതിന് പകരമായി ആപ്പിൾ പുതിയ ഡിസ്‌പ്ലേ ട്രെൻറിന് തുടക്കമിടാനാണ് പദ്ധതിയിടുന്നതെന്ന് പ്രമുഖ അനലിസ്റ്റായ റോസ് യങ് വെളിപ്പെടുത്തിയിരിക്കുകയാണ്.
ഐഫോൺ 14 പ്രോയിലും 14 പ്രോ മാക്സിലും 'ഹോൾ+പിൽ' ഡിസ്‌പ്ലേ സെറ്റ്-അപ്പായിരിക്കും ഉണ്ടായിരിക്കുകയത്രേ. സാധാരണ ആൻഡ്രോയ്ഡ് ഫോണുകളിൽ കാണാറുള്ള മുൻ കാമറ ഉൾകൊള്ളുന്ന പഞ്ച് ഹോളിനൊപ്പം 'ഗുളികയുടെ' രൂപത്തിലുള്ള മറ്റൊരു നോച്ച് പ്രത്യേകമായി ഉണ്ടായിരിക്കുമെന്നാണ് ലീക്കായ റെൻഡറുകൾ സൂചിപ്പിക്കുന്നത്. റോസ് യങ് പുറത്തുവിട്ട ചിത്രമാണ് താഴെയുള്ളത്.
ഈ വർഷം ആപ്പിൾ ഇത് യാഥാർഥ്യമാക്കുകയാണെങ്കിൽ പുതിയ ഡിസ്‌പ്ലേ ഡിസൈൻ ട്രെൻഡിന്റെ തുടക്കത്തിനും നാം സാക്ഷിയായേക്കും. അതായാത്, ഭാവിയിലെ ആൻഡ്രോയിഡ് ഫോണുകളിലും അതേ ഡിസ്‌പ്ലേ ഡിസൈൻ കാണാൻ കഴിയുമെന്ന് ചുരുക്കം. െഎഫോൺ X-ൽ ആപ്പിൾ നോച്ച് അവതരിപ്പിച്ചതിന് പിന്നാലെ, ആൻഡ്രോയ്ഡ് ലോകത്ത് എന്താണ് സംഭവിച്ചതെന്ന് പറയേണ്ടതില്ലല്ലോ..?
ഇനി എന്തിനാണ് പഞ്ച് ഹോളിനൊപ്പം ഒരു 'പിൽ' എന്ന് സംശയമുണ്ടാകാം, അത് ആപ്പിളിന് അവരുടെ ഫേസ് ഐഡി സെൻസറുകളും മറ്റും സജ്ജീകരിക്കാൻ വേണ്ടിയുള്ള ഇടമായിരിക്കാം. അതിലൂടെ യൂസർമാർ നിരന്തരം പരാതി പറയുന്ന വലിയ നോച്ച് ഒഴിവാക്കുകയും ചെയ്യാം. അതേസമയം, ആപ്പിൾ 'പിൽ' ഷേപ്പിലുള്ള ഒരു നോച്ച് മാത്രം െഎഫോൺ 14 പ്രോ മോഡലുകളിൽ കൊണ്ടുവന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
എന്നിരുന്നാലും, നോൺ-പ്രോ മോഡലുകളായ ഐഫോൺ 14, ഐഫോൺ 14 മാക്‌സ് എന്നിവയിൽ ആപ്പിൾ നോച്ച് തുടരാൻ ഉയർന്ന സാധ്യതയുണ്ട്. ഈ വർഷം, മിക്കവാറും ഐഫോൺ മിനി മോഡൽ വിപണിയിൽ കാണാൻ സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.