Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightെഎഫോൺ6 വെറും 6,990...

െഎഫോൺ6 വെറും 6,990 രൂപക്ക്​

text_fields
bookmark_border
െഎഫോൺ6 വെറും 6,990 രൂപക്ക്​
cancel

മുംബൈ: ​െഎഫോൺ 6 വെറും 6,990 രൂപക്ക്​ ലഭ്യമാകുന്ന ഒാഫർ ഫ്ലിപ്പ്​കാർട്ട്​ അവതരിപ്പിച്ചു. മൊബൈൽ ഫോൺ എക്​സേഞ്ച്​ ഒാഫറിലൂടെയാണ്​ കുറഞ്ഞ വിലക്ക്​ ​െഎഫോൺ സ്വന്തമാക്കാൻ സാധിക്കുക. 

നിലവിൽ ​31,990 രൂപയാണ്​ ഫോണിന്‍റെ ഫ്ലിപ്​കാർട്ടിലെ വില. ഇതിൽ ഫ്ലിപ്​കാർട്ടി​െൻറ  5000 രൂപയുടെ ഡിസ്​കൗണ്ടും ഉൾപ്പെടും. ഇതുകൂടാതെയാണ് പുതിയൊരു ഓഫർ ഫ്ലിപ്പ് കാർട്ട് മുന്നോട്ടു വെച്ചിരിക്കുന്നത്. പഴയ മൊബൈൽ ഫോൺ എക്​സേഞ്ച്​ ചെയ്യുന്നവർക്ക് 22,000 രൂപ വരെ ലഭിക്കുന്ന ഓഫറാണത്.   ഇതു കൂടി ചേരുേമ്പാഴാണ്​ ​െഎഫോൺ 6,990 രൂപക്ക്​ ഉപഭോക്താവിന് ലഭ്യമാവുക.  ഇതോടൊപ്പം ആക്​സിസ്​ ബാങ്കി​െൻറ ക്രെഡിറ്റ്​ കാർഡിന്​​ പ്രത്യേക ഡിസ്​കൗണ്ടും ഫ്ലിപ്​കാർട്ട്​ നൽകുന്നുണ്ട്​.

2014ലാണ്​ ​ഐഫോൺ 6 വിപണിയിലെത്തിയത്​ 4.7 ഇഞ്ചാണ്​ ഫോണിെൻറ ഡിസ്​പ്ലേ. 1334x750 പിക്​സൽ ആണ്​ ഡിസ്​പ്ലേ റെസലൂഷൻ. ആപ്പിളി​െൻറ A8 ചിപ്പാണ്​ ഫോണിന്​ കരുത്ത്​ പകരുന്നത്. 1 ജിബി റാമുള്ള ഫോണിന്​ 16/64/128 ജിബി ഇ​േൻറണൽ സ്റ്റോറേജുമുണ്ട്​.

എട്ട്​ മെഗാപിക്​സലാണ്​ ഫോണി​െൻറ കാമറ. ഫേസ്​ ഡിറ്റക്​ഷൻ, ഡ്യുവൽ എൽ.ഇ.ഡി ഫ്ലാഷ്​ എന്നീ സംവിധാനങ്ങളും കാമറയിലുണ്ട്. മുൻ കാമറ 1.2 മെഗാപിക്​സലി​െൻറതാണ്​. നീക്കം ചെയ്യാൻ കഴിയാത്ത 1810mAh​െൻറ ബാറ്ററിയാണ്​ ​െഎഫോൺ 6നുള്ളത്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apple iphone
News Summary - Apple iPhone 6 (16GB) now available on Flipkart for as low as Rs 9,990 with exchange offer
Next Story