ഐ ഫോൺ 7 പ്ലസ്, ഗൂഗ്ൾ പിക്സൽ എക്സ് എൽ... ഏതു വാങ്ങും?
text_fieldsആപ്പിൾ ഫോണുകൾ എന്നും വിപണിയിൽ വമ്പൻമാരാണ്. ഐ ഫോൺ സെവൻ പുറത്തിറങ്ങിയതോടെ എല്ലാവരും അത് സ്വന്തമാക്കുന്നതിന്‍റെ തിരക്കിലുമാണ്. ആപ്പിളുമായി നേരിട്ട് ഏറ്റുമുട്ടാൻ ആർക്കും ധൈര്യമുണ്ടാവാറില്ല. എന്നാൽ ആപ്പിളിനെ തന്നെ ഞെട്ടിക്കുന്നതായിരുന്നു ഗൂഗ്ൾ പിക്സൽ ഫോണിന്‍റെ വരവ്. ഐഫോൺ സെവന് താരതമ്യം ചെയ്യാവുന്ന കിടിലൻ ഫീച്ചറുകൾ തന്നെയാണ് ഗൂഗിളും അവതരിപ്പിച്ചത്. അതിനാൽ തന്നെ ഐ ഫോൺ 7 പ്ലസ്, ഗൂഗ്ൾ പിക്സൽ എക്സ് എൽ എന്നിവ താരതമ്യം ചെയ്യാനും പ്രയാസമാണ്.
ഇന്ത്യൻ മാർക്കറ്റിൽ കൈയ്യിൽ കാശുള്ളവന് വാങ്ങിക്കാൻ ഈ രണ്ട് ഫോണുകൾ മാത്രമാണുള്ളത്. ഇതിലേത് വാങ്ങുമെന്ന സംശയമായിരിക്കും പലർക്കുമുണ്ടാകുക. രണ്ടു ഫോണുകൾ താരതമ്യം ചെയ്യുമ്പോഴും ഇത് തന്നെയാണ് അവസ്ഥ.
ഡിസൈൻ:
വളരെ ഭംഗിയിൽ തന്നെയാണ് ഇരു ഫോണുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. കറുത്ത ഷേഡിലാണ് ഐഫോണിന്‍റെ ഡിസൈൻ. ഗൂഗ്ൾ പിക്സൽ ആവട്ടെ മെറ്റൽ ബോഡിയിൽ ഗ്ലാസ് ബാലൻസ്ഡ് ആയാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു ഫോണുകൾക്കും ഒരേ വലിപ്പം. എന്നാൽ പിക്സൽ എക്സലിന് 168 ഗ്രാം ഭാരമുള്ളപ്പോൾ ഐ ഫോണിന് 188 ഗ്രാം ആണ് ഭാരം. ഐഫോണിന്‍റെ പ്രധാന ക്യാമറ മുന്നോട്ടുന്തി നിൽക്കുന്നതിനാൽ പോറൽ വീഴാതെ ശ്രദ്ധിക്കേണ്ടി വരും. അതേസമയം, പിക്സലിന് ഈ പ്രശ്നമില്ല. പിക്സലിനേക്കാൾ സെവനുള്ള പ്രത്യേകത വെള്ളത്തെയും പൊടിപടലങ്ങളെയും ചെറുക്കാനുള്ള കഴിവാണ്.
ഡിസ്പ്ലേ
രണ്ടു ഫോണുകൾക്കും 5.5 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഐഫോണിന് 1080x 1920 പിക്സൽ റെസലൂഷനിൽ 401ppi പിക്സൽ ഡെൻസിറ്റിയാണുള്ളത്. എന്നാൽ പിക്സൽ ഫോണ് ഇതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നു. 1440 x 2560 പിക്സൽ റെസലൂഷ്യനിൽ534ppi പിക്സൽ ഡെൻസിറ്റി പിക്സൽ എക്സലിനുണ്ട്. എന്നാൽ ഐ ഫോണിന്‍റെ അത്ര വ്യക്തത പിക്സൽ ഫോണിന് കിട്ടുന്നില്ല. കൂടാതെ ഐ ഫോണിന്‍റെ ടച്ച് സ്ക്രീനാണ് കൂടുതൽ റെസ്പോൺസീവ്.
പെർഫോമൻസ്
രണ്ടു ഫോണുകൾക്കും മികച്ച പെർഫോമൻസാണുള്ളത്. സെവനിന് ക്വാഡ് ക്വാർ 2.23 GHz, ആപ്പിൾ എ 10 ഫ്യൂഷൻ ചിപ്പ്, 3 ജി.ബി റാം. ഐ.ഒ.എസ് 10 ആണുള്ളത്. പിക്സലിന് ക്വൽകോം സ്നാപ്ഡ്രാഗൺ 821 ചിപ്, 4 ജിബി റാം, ആൻഡ്രോയിഡ് നൂഗാ എന്നിവയാണുള്ളത്. ഐ ഫോണിലെ ടച്ച് ഐഡിയും പുതിയതായി ഡിസൈൻ ചെയ്ത ഹോം ബട്ടണും ഫോൺ വോഗത്തിൽ അൺലോക്ക് ചെയ്യാൻ സഹായിക്കും. പിക്സൽ എക്സ് എലിന്‍റെ ഫിംഗർ പ്രിന്‍റ് സെൻസറും ഫോൺ അൺലോക്കിങ്ങിനെ വേഗത്തിലാക്കുന്നുണ്ട്.
ഗൂഗ്ൾ അസിസ്റ്റന്റിൽ പ്രവർത്തിക്കുന്ന ഫോണാണ് പിക്സൽ എക്സ് എൽ. അത് പിക്സൽ ഫോണിന്‍റെ പ്രത്യേകതയാണ്. ഐ ഫോണിൽ 'അലോ' ഇൻസ്റ്റാൾ ചെയ്താൽ ഗൂഗ്ൾ അസിസ്റ്റന്‍റ് ലഭിക്കാവുന്നതേ ഉള്ളു. എന്നാൽ 24 മണിക്കൂറും കസ്റ്റമർ കെയർ സേവനം ഗൂഗ്ൾ അസിസ്റ്റന്‍റിലൂടെ പിക്സൽ എക്സ് എൽ നൽകുന്നുണ്ട്. ഫോണിനെ കുറിച്ചുള്ള എന്ത് പ്രശ്നവും ഉടനടി കസ്റ്റമർ കെയറിൽ അറിയിക്കാമെന്നത് പിക്സൽ ഫോണിന്‍റെ പ്രത്യേകതയാണ്. സ്റ്റീരിയോ സ്പീക്കറായതിനാൽ ഐ ഫോണിന്‍റെ ശബ്ദ വ്യക്തത പിക്സൽ ഫോൺ തരുന്നില്ല.
ക്യാമറ
ഐ ഫോൺ സെവന് ഡ്വുവൽ 12 മെഗാപിക്സൽ (28mm, f/1.8, OIS & 56mm, f/2.8), 1/3" sensor size @ 28mm, 1/3.6" sensor size @ 56mm) പ്രധാന ക്യാമറയാണുള്ളത്. പിക്സൽ എക്സ് എലിന് 12.3മെഗാപിക്സൽ, f/2.0, 1/2.3" sensor size, 1.55µm പ്രധാന ക്യാമറയാണുള്ളത്. ഐ ഫോൺ സെവനാണ് പിക്സലിനേക്കാൾ മികച്ച ക്വാളിറ്റിയിലുള്ള ചിത്രങ്ങൾ തരുന്നത്. ഡി.എസ്.എൽആർ വ്യക്തതതയിൽ ഫോട്ടോ നൽകാൻ ഐ ഫോൺ സെവൻ പ്ലസിന് കഴിയും. ഐ ഫോണാണ് ക്യാമറയിൽ മുന്നിട്ട് നിൽക്കുന്നത്.
ബാറ്ററി
ഐ ഫോണിന് നോൺ റിമുവബ്ൾ ലിയോൺ 2,900 mAh ബാറ്ററിയാണുള്ളത്. എന്നാൽ പിക്സൽ എക്സ് എലിന് നോൺ റിമുവബ്ൾ ലിയോൺ 3450 mAh ബാറ്ററി കപ്പാസിറ്റിയുണ്ട്. അതിനാൽ തന്നെ ഐ ഫോണിനേക്കാൾ ബാറ്ററി കപ്പാസിറ്റി പിക്സൽ ഫോണിന് കൂടുതലാണ്.
വില
ഐ ഫോൺ സെവൻ പ്ലസ് - 72,000 രൂപ (32GB), Rs 82,000 രൂപ (128GB), 92,000രൂപ (256GB).
ഗൂഗ്ൾ പിക്സൽ എക്സ് എൽ- 67,000 രൂപ (32GB) Rs 76,000രൂപ (128GB).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.