വിസ്മയിപ്പിക്കുന്ന ഫീച്ചറുകളുമായി െഎഫോൺ 8 പണിപ്പുരയിൽ
text_fields
കാലിഫോർണിയ: ലോകത്തിലെ ടെക്നോളജി ഭീമൻമാരായ ആപ്പിളിെൻറ ഒാരോ ഫോൺ ലോഞ്ചും വാർത്തകളിലിടം പിടിക്കാറുണ്ട്. െഎഫോണിെൻറ പത്താം വാർഷികത്തിലാണ് ആപ്പിൾ െഎഫോൺ 8 പുറത്തിറക്കുന്നത്. വയർലെസ്സ് ചാർജർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആപ്പിൾ പുതിയ ഫോണിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് സൂചനകൾ.
പുർണ്ണമായും ഗ്ലാസ്സിൽ നിർമ്മിച്ച ബോഡിയാണ് പുതിയ െഎഫോണിനുണ്ടാവുക. പ്ലാസ്റ്റികിേൻറയോ മെറ്റലിെൻറയോ ഘടകങ്ങൾ പുതിയ ഫോണിൽ ആപ്പിൾ കൂട്ടിച്ചേർക്കില്ല എന്നതാണ് ടെക് വിദഗ്ധൻമാരുടെ അഭിപ്രായം. െഎഫോൺ 4എസിെൻറ ലോഞ്ചിങ് സമയത്ത് തന്നെ പൂർണ്ണമായും ഗ്ലാസിൽ നിർമ്മിച്ച ബോഡിയുമായുള്ള െഎഫോൺ പുറത്തിറങ്ങുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്തായാലും െഎഫോൺ 8ലെങ്കിലും ആപ്പിൾ ഇത് യാഥാർത്ഥ്യമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മൂന്ന് സ്ക്രീൻ സൈസുകളിലാവും െഎഫോൺ 8 വിപണിയിലെത്തുക എന്നതാണ് സൂചനകൾ. 4.7,5.5,5.8 എന്നിങ്ങനെ മൂന്ന് സ്ക്രീൻ സൈസുകളിലായിട്ടാവും പുതിയ െഎഫോൺ ആപ്പിൾ വിപണിയിെലത്തിക്കുക.
ഹോം ബട്ടന് പകരം ടച്ച് െഎഡിയോ ഫിംഗർപ്രിൻറ് സെൻസറോ ആവും െഎഫോൺ 8ന് ഉണ്ടാവുക. ഹാപ്റ്റിക് ഫീഡ്ബാക്ക് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഇത് പ്രകാരം വിവിധ പ്രവർത്തനങ്ങൾക്ക് വിവിധ തരത്തലുള്ള വൈബ്രേഷൻ ഫീഡ്ബാക്കുകളാവും ലഭിക്കുക.
ഫോണിെൻറ് മികച്ച ഫീച്ചറായി ടെക്നോളജി വെബ് സൈറ്റുകൾ ഉയർത്തികാണിക്കുന്നത് വയർലെസ്സ് ചാർജിങ് സംവിധാനമാണ്. സാംസങിെൻറ ഫോണുകളിൽ നിലവിലുള്ള വയർലെസ്സ് ചാർജിങ് സംവിധാനത്തെക്കാളും മികച്ചതാവും ആപ്പിളിെൻറ സംവിധാനം എന്നാണ് അറിയാൻ കഴിയുന്നത്. കൂടുതൽ ദൂരത്തിലിരുന്ന് ഇൗ സംവിധാന പ്രകാരം ഫോൺ ചാർജ് ചെയ്യാൻ കഴിയും. 3ഡി ഫോേട്ടാഗ്രാഫി സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഇതുപയോഗിച്ച് ത്രിമാന ചിത്രങ്ങൾ മികച്ച രീതിയിൽ പകർത്താൻ കഴിയും .2017 സെപ്തംബറിലാവും പുതിയ െഎഫോണിെൻറ ലോഞ്ച് ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.