2018 പകുതിയോടെ ആപ്പിൾ െഎഫോൺ എക്സ് നിർമാണം നിർത്തുമെന്ന്
text_fieldsസാൻ ഫ്രാൻസിസ്കോ: സ്മാർട്ഫോൺ ലോകത്തെ കഴിഞ്ഞ വർഷത്തെ ചർച്ചാ വിഷയമായ ‘െഎഫോൺ എക്സിെൻറ നിർമാണം ഇൗ വർഷം മധ്യേ നിർത്തിവെക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി സൂചന. അതി നൂതന സംവിധാനങ്ങളായ ഫെയിസ് െഎഡി, ഫുൾ ഫ്രണ്ടൽ ഡിസ്പ്ലേ, ഇയർ പോഡ് ഫീച്ചർ എന്നിവയുമായി വന്ന എക്സിനെ കഴിഞ്ഞ വർഷത്തെ സ്മാർട് ഫോൺ ഒാഫ് ദി ഇയറായി പലരും പ്രഖ്യാപിച്ചിരുന്നു.
കെ.ജി.െഎ സെക്യൂരിറ്റി അനലിസ്റ്റായ മിങ് ചി കുഒാ ആണ് ആപ്പിളിെൻറ നീക്കത്തെ കുറിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. എക്സ് പെട്ടന്ന് വിപണിയിൽ നിന്നും നീക്കം ചെയ്യാനുള്ള ആപിളിെൻറ തീരുമാനത്തിന് മിങ് ചി പറയുന്ന കാരണം ഇതാണ്. മാർക്കറ്റിലിറക്കി കാലം ചെല്ലുേമ്പാൾ ആപ്പിളിെൻറ മറ്റ് ഡിവൈസുകൾക്ക് വില കുറക്കുന്നത് പോലെ, എക്സിന് വില കുറച്ചാൽ, അത് മറ്റ് പ്രീമിയം മോഡലുകളുടെ വിൽപനയെ ബാധിക്കും.
െഎഫോൺ എക്സ് ആദ്യ ജനറേഷൻ പിൻവലിക്കുന്നതിനെ കുറിച്ച് ആരാധകർ നിരാശരാവേണ്ട കാര്യവുമില്ല. കാരണം ഇൗ വർഷം തന്നെ എക്സിെൻറ രണ്ടാം പതിപ്പ് ആപ്പിൾ വിപണിയിൽ എത്തിക്കും. പക്ഷെ രൂപത്തിലും ഭാവത്തിലും മാറ്റം വരാൻ സാധ്യതയുണ്ട്. ജനുവരി^മാർച്ച് മാസത്തെ ക്വാർട്ടറിൽ 18 ദശലക്ഷം െഎഫോൺ എക്സ് ഷിപ്പ് ചെയ്യുമെന്നാണ് ആപ്പിൾ പറയുന്നത്. 80 ദശലക്ഷമായിരുന്നു ലക്ഷ്യമെങ്കിലും 2018 പകുതിയോടെ ആകെ 62 ദശലക്ഷം െഎഫോൺ എക്സ് യൂണിറ്റുകൾ മാത്രമായിരിക്കും ആപിൾ വിപണിയിലെത്തിക്കുക.
വരാനിരിക്കുന്ന മോഡലുകളെയും കുറഞ്ഞ വിലയിലുള്ള എക്സിെൻറ വിൽപന ബാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. അവയുടെ ബ്രാൻറ് വാല്യൂവിനും കോട്ടം തട്ടാൻ സാധ്യതയുണ്ട്. ഇൗ വർഷം പ്രതീക്ഷയോടെ പുറത്തിറക്കാനിരിക്കുന്ന 6.1 ഇഞ്ച് എൽ.സി.ഡി െഎഫോണിനും പാരയാവാനുള്ള സാധ്യത കണക്കിലെടുത്താണ് ആപ്പിൾ ഇടംവലം നോക്കാതെയുള്ള തീരുമാനം എടുത്തതെന്നും പറയപ്പെടുന്നു.
ചൈനയിൽ ഫോണിന് പ്രതീക്ഷിച്ച വിൽപന ലഭിക്കാത്തത് ആപിളിന് വലിയ തിരിച്ചടിയായിരുന്നു. ചൈനയിലെ പല ജനപ്രിയ ആപ്ലിക്കേഷനുകളും എക്സിെൻറ സ്ക്രീൻ റേഷ്യോക്ക് അനുപാതികമായി പ്രവർത്തിക്കാത്തതും എക്സ് വാങ്ങുന്നതിൽ നിന്നും ചൈനക്കാരെ പിറകോട്ടടിച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.