ആപ്പിൾ സ്റ്റാറിലെ നോക്കിയ ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നു
text_fieldsകാലിഫോർണിയ: പേറ്റൻറ് യുദ്ധം കടുപ്പിക്കുന്നുവെന്ന സൂചനകൾ നൽകി ആപ്പിൾ നോക്കിയ ഉൽപ്പന്നങ്ങൾ അവരുടെ സ്റ്റോറുകളിൽ നിന്ന് പിൻവലിക്കുന്നു. നോക്കിയയുടെ ഉടമസ്ഥതയിലുള്ള ചില കമ്പനികളുടെ ഉൽപ്പന്നങ്ങൾ നേരത്തെ ആപ്പിൾ സ്റ്റോർ വഴി വിറ്റിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ടെക്സാസിലെ കോടതിയിൽ ആപ്പിൾ തങ്ങൾക്ക് ലഭിച്ച േപറ്റൻറുകൾ ഉപയോഗിച്ച് ഫോൺ നിർമ്മിച്ചതായി നോക്കിയ കേസ് നൽകിയിരിക്കുന്നു. 40 േപറ്റൻറുകൾ ഇത്തരത്തിൽ ആപ്പിൾ ഉപയോഗിച്ചെന്നാണ് നോക്കിയയുടെ അവകാശവാദം.
വർഷങ്ങൾക്ക് മുമ്പ് ആപ്പിളും സാംസങ്ങും തമ്മിലും സമാനമായ പേറ്റൻറ് കേസ് ഉണ്ടാവുകയും വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലേക്ക് അത് നയിക്കുകയും ചെയ്തിരുന്നു. ഇതിന് സമാനമായ പേറ്റൻറ് യുദ്ധത്തിേലക്കാണ് നോക്കിയയും ആപ്പിളും നീങ്ങുന്നെതന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.