ഐഫോൺ എസ്ഇ 4 അടിമുടി മാറും; യു.എസ്.ബി ടൈപ്പ്-സി മുതൽ 48 എംപി ക്യാമറ വരെ
text_fieldsഐഫോൺ എസ്ഇ 4 പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് ആപ്പിൾ. കമ്പനിയുടെ വില കുറഞ്ഞ സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് കാര്യമായ നവീകരണങ്ങൾ കൊണ്ടുവരാൻ പോവുകയാണ് എസ്ഇ 4 എന്ന മോഡലിലൂടെ ആപ്പിൾ. പ്രധാനമായും ഡിസൈനിലാണ് കാര്യമായ നവീകരണം വരുത്തുന്നത്. എസ്ഇ സീരീസിലെ മുൻ മോഡലുകൾ പിന്തുടർന്ന ഐഫോൺ 8 പോലുള്ള ഡിസൈനിൽ നിന്ന് മാറി നവീകരിച്ച ഡിസൈൻ പുതിയ മോഡലിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഐഫോൺ 14-നോട് സാമ്യമുള്ള ഡിസൈനാണ് എസ്ഇ 4-ന് എന്നാണ് ചോർന്ന CAD ഫയലുകൾ നൽകുന്ന സൂചനകൾ. ഡിസ്‍പ്ലേയിൽ നോച്ചും ഫ്ലാറ്റായ എഡ്ജുകളും 6.1 ഇഞ്ച് OLED ഡിസ്പ്ലേയുമായിട്ടാകും ഫോൺ എത്തുക.
ടച്ച് ഐഡി അല്ല ഫേസ് ഐഡി
എസ്ഇ 4-ൽ ഫേസ് ഐഡി സാങ്കേതികവിദ്യ കൊണ്ടവന്നേക്കുമെന്ന അഭ്യൂഹമുണ്ട്, ഹോം ബട്ടൺ വഴിയുള്ള ടച്ച് ഐഡിയായിരുന്നു അതിൻ്റെ മുൻഗാമികളിലുണ്ടായിരുന്നത്. എന്തായാലും ഇത് കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്തേക്കും.
പ്രോസസറിനെക്കുറിച്ചുള്ള പ്രത്യേകതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രോസസ്സിങ് പവറിൽ ഗണ്യമായ പുരോഗതി വാഗ്ദാനം ചെയ്യുന്ന ഒരു A17 ചിപ്പുമായാകും ഉപകരണം എത്തുകയെന്ന് പ്രതീക്ഷിക്കുന്നു.
യു.എസ്.ബി-സി പോർട്ട്
അതെ, ഇനി ഇറങ്ങാൻ പോകുന്ന ഐഫോൺ പ്രീമിയം ഫോണുകളെ പോലെ തന്നെ എസ്ഇ 4 എന്ന മോഡലും യു.എസ്.ബി ടൈപ്-സി പോർട്ടുമായാകും എത്തുക. ലൈറ്റ്നിങ് പോർട്ടുകളെ കമ്പനി പൂർണമായും ഒഴിവാക്കുകയാണെന്ന് ചുരുക്കം.
കൂടാതെ, ആപ്പിളിൻ്റെ മാഗ്സേഫ് സാങ്കേതികവിദ്യയിലൂടെ വയർലെസ് ചാർജിങ്ങിനെ പുതിയ ഐഫോൺ എസ്ഇ പിന്തുണയ്ക്കുമെന്ന് ചോർന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
ക്യാമറയിലും അപ്ഗ്രേഡ്
മുൻഗാമികളെപോലെ ഒരൊറ്റ ക്യാമറയുമായിട്ടാകും ഐഫോൺ എസ്ഇ 4 വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായി എസ്.ഇ എഡിഷനിൽ ആപ്പിൾ 48എംപി ക്യാമറ സെൻസർ അവതരിപ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവിലെ നിലവിലെ ഐഫോൺ എസ്.ഇ-യുടെ (2022 പതിപ്പ്) 12MP ക്യാമറയിൽ നിന്ന് ഇത് ഒരു പ്രധാന അപ്‌ഗ്രേഡായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.