െഎഫോൺ നിർമാണം ബംഗ്ളൂരുവിൽ ആരംഭിക്കുന്നു
text_fieldsബംഗ്ളൂരു: ആപ്പിളിെൻ തായ്വാനിലെ നിർമാണ പങ്കാളിയായ വിസ്ട്രൺ ബംഗ്ളൂരുവിൽ നിർമാണ ശാല ആരംഭിക്കാൻ ഒരുങ്ങുന്നു. ടൈംസ് ഒാഫ് ഇന്ത്യ ദിനപത്രമാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്ത് വിട്ടത്. പുതിയ നിർമാണശാലയിൽ ഫോണുകളുടെ നിർമാണമോ അസംബ്ളിങോ കമ്പനി നടത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ . എന്നാൽ വാർത്തയെ കുറിച്ച് പ്രതികരിക്കാൻ ആപ്പിൾ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്.
അടുത്ത വർഷം എപ്രിലോടു കൂടി ആപ്പിളിെൻറ നിർമാണം ഇന്ത്യയിൽ ആരംഭിക്കനാണ് സാധ്യത. ഇൗ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആപ്പിൾ സി.ഇ.ഒ ടിം കുക്കും കൂടികാഴ്ച നടത്തിയിരുന്നു. ഇൗ കൂടികാഴ്ചയിൽ ആപ്പിൾ ഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കാനുള്ള സന്നദ്ധത ടിം കൂക്ക് മോദിയെ അറിയിച്ചു എന്നാണ് സൂചന. ആപ്പിളിനെ സംബന്ധിച്ചടുത്തോളം പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ െഎഫോണിെൻറ നിർമാണം ആരംഭിക്കാൻ കഴിഞ്ഞാൽ അത് ആപ്പിളിന് ഗുണകരമാവും.
പ്രാദേശികാടിസ്ഥാനത്തിൽ ആപ്പിൾ ഫോണുകളുടെ നിർമാണം ആരംഭിച്ചാൽ അത് ഫോണുകളുടെ വില കുറയുന്നതിന് കാരണമാവും. ഇപ്പോൾ െഎഫോണുകൾക്ക് ഇറക്കുമതി ചെയ്യുേമ്പാൾ സർക്കാർ 12.5 ശതമാനം നികുതി ചുമത്തുന്നുണ്ട്. നേരത്തെ സെക്കൻ ഹാൻഡ് െഎഫോണുകൾ ഇന്ത്യയിൽ വിൽക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആപ്പിൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ ഇതിന് അനുമതി നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.