അനിമോജി ആപ്പിൾ മോഷ്ടിച്ചതോ? വിവാദം കോടതി കയറുന്നു
text_fieldsവാഷിങ്ടൺ: തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ആപ്പിൾ xൽ രസകരമായ ഒരു ടെക്നോളജിയായി കമ്പനി അവതരിപ്പിച്ചത് അനിമോജിയായിരുന്നു. ട്രൂഡെപ്ത് കാമറ ഉപയോഗിച്ച് ഉപയോക്താവിെൻറ ഫോേട്ടാ എടുത്ത് അപ്പോഴത്തെ മുഖഭാവം അനിമോജിയായി കൂട്ടുകാർക്ക് നൽകുന്നതാണ് ആപ്പിളിെൻറ പുതിയ ഫീച്ചർ. എന്നാൽ x പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ അനിമോജി ഫീച്ചർ കോടതി കയറിയിരിക്കുകയാണ്.
അനിമോജി എന്ന പേര് തങ്ങൾ രജിസ്റ്റർ ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇമോൺസ്റ്റർ എന്ന കമ്പനിയാണ് കേസ് നൽകിയിരിക്കുന്നത്. ബുധനാഴ്ച യു.എസ് ഫെഡറൽ കോടതിയിൽ ഇതുസംബന്ധിച്ച ഹരജി സമർപ്പിച്ചു. 2014 മുതൽ ഇമോൺസ്റ്ററിെൻറ ഉടമസ്ഥതയിലുള്ള അനിമോജി എന്ന ആപ് െഎ.ഒ.എസ് സ്റ്റോറിലുണ്ട്. ഇമോജികൾ ജിഫ് ചിത്രങ്ങളാക്കി മാറ്റുന്നതിനാണ് ആപ്.
ആപ്പിൾ ബോധപൂർവം തങ്ങൾക്ക് കിട്ടിയ പേറ്റൻറിൽ കടന്നുകയറ്റം നടത്തിയെന്നാണ് പരാതിക്കാർ പറയുന്നത്. ഒരു പേരു സൃഷ്ടിക്കാതെ ആപ് സ്റ്റോറിലെ ആപുകളുടെ പേര് അടിച്ച് മാറ്റുകയാണ് ആപ്പിൾ ചെയ്തിരിക്കുന്നത ്ഇമോൺസ്റ്റാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.