മുൻ കാമറക്ക് കൃത്രിമബുദ്ധി നൽകി ‘ഒപ്പോ എഫ് 5’
text_fieldsഇന്ത്യൻ വിപണിയിൽ മുന്നേറുന്ന ചൈനീസ് കമ്പനി ഒപ്പോ മുൻനിര സ്മാർട്ട്ഫോണായ ‘ഒപ്പോ എഫ് 5’ പുറത്തിറക്കി. സെൽഫി മനോഹരമാക്കാൻ മുൻകാമറയിൽ കൃത്രിമ ബുദ്ധിയും ഇണക്കിച്ചേർത്തിട്ടുണ്ട്. 200ഒാളം മുഖകേന്ദ്രങ്ങളെ സ്കാൻചെയ്ത് മികച്ച സെൽഫി തരും. പശ്ചാത്തലം മങ്ങിയതാക്കി ബുക്കെ ഷോട്സ് എടുക്കാനും കഴിയും. അരികില്ലാത്ത ഡിസ്പ്ലേയാണ്. ഇന്ത്യയിൽ നവംബറിൽ അവതരിപ്പിക്കും. നാല് ജി.ബി റാം, 32 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിെൻറ വില ഫിലിപ്പീൻസിൽ ഏകദേശം 20,000 രൂപ വരും.
ഗോൾഡ്, കറുപ്പ് നിറങ്ങളിലാണ് ലഭ്യം. എന്നാൽ ചുവപ്പ് നിറത്തിലെത്തുന്ന ആറ് ജി.ബി റാം, 64 ജി.ബി മെമ്മറി പതിപ്പിെൻറ വില അറിവായിട്ടില്ല. കണ്ണിെൻറയും മൂക്കിെൻറയും കവിളിെൻറയും തനത് സവിശേഷതകൾക്ക് അനുസരിച്ച് ക്രമീകരിക്കുന്നതാണ് മുന്നിലെ 20 മെഗാപിക്സൽ സെൽഫി കാമറ. എൽ.ഇ.ടി ഫ്ലാഷുള്ള 16 മെഗാപിക്സൽ പിൻകാമറ, 1080x2160 പിക്സൽ ഫുൾ എച്ച്.ഡി റസലൂഷനുള്ള 18:9 അനുപാതത്തിലുള്ള ആറ് ഇഞ്ച് ഡിസ്പ്ലേ, ഇരട്ട നാനോ സിം, 2.2 ജിഗാഹെർട്സ് എട്ടുകോർ മീഡിയടെക് പ്രോസസർ, 256 ജി.ബി വരെ മെമ്മറി കാർഡ് പിന്തുണ, ആൻഡ്രോയിഡ് 7.1 നഗറ്റ് അടിസ്ഥാനമായ കളർ ഒ.എസ് 3.2, 152 ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.