വൺ പ്ലസിനെ ഞെട്ടിച്ച് അസ്യുസ്; സെൻഫോൺ 6 എല്ലാം കൊണ്ടും കിടിലൻ
text_fields5000 എം.എ.എച്ച് ബാറ്ററിയും നോച്ചോ, പഞ്ച് ഹോൾ കാമറയോ ഇല്ലാത്ത ഫുൾ വ്യൂ ഡിസ്പ്ലേയും സ്നാപ്ഡ്രാഗെൻറ ഏറ ്റവും കരുത്തുറ്റ പ്രൊസസറുമൊക്കെയായി എത്തിയിരിക്കുകയാണ് തായ്വാൻ സ്മാർട്ഫോൺ നിർമാതാക്കളായ അസ്യൂസ്. അ വരുടെ സെൻഫോൺ സീരീസിലേക്ക് ഫ്ലാഗ്ഷിപ്പായ ആറാമനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
റൊട്ടേറ്റ് െചയ്യ ുന്ന ഫ്ലിപ്കാമറ നൽകിയാണ് നോച്ചിനെയും പഞ്ച്ഹോൾ കാമറയെയും അസ്യൂസ് മറികടന്നത്. 48 മെഗാ പികസ്ൽ f/1.79 പ്രധാന ക ാറമയും 13 മെഗാപിക്സൽ സെക്കഡറി അൾട്രാവൈഡ് ആംഗിൾ കാമറയുമാണ് നൽകിയിരിക്കുന്നത്. ലേസർ ഫോക്കസും ഡ്യുവൽ എൽ.ഇ.ഡി ഫ്ലാഷും ഒപ്പം നൽകിയിട്ടുണ്ട്.
Crazy Cameras everywhere...https://t.co/VJqrEumXOL pic.twitter .com/mkT7XsOebE
— Unbox Therapy (@UnboxTherapy) May 16, 2019
ഇരട്ട നാനേ ാ സിമ്മും മെമ്മറി കാർഡിഡാൻ പ്രത്യേക സ്ലോട്ടും നൽകുന്ന ഏക ഫ്ലാഗ്ഷിപ്പ് എന്ന് വേണമെങ്കിൽ അസ്യുസിെൻറ സെൻഫോൺ 6നെ വിശേഷിപ്പിക്കാം. ആൻഡ്രോയ്ഡ് പൈ അടങ്ങിയ സ്റ്റോക് ആൻഡ്രോയ്ഡിനോളം വരുന്ന സെൻ യു.ഐ 6ആണ് ഫോണിെൻറ ഓപറേറ്റിങ് സിസ്റ്റം. ആൻഡ്രോയ്ഡ് പത്താമനായ Qവും പതിനൊന്നാമനായ Rഉം അസ്യുസ് അപ്ഡേറ്റായി നൽകും.
6.4- ഇഞ്ച് ഫുൾ എച്ച്-ഡി പ്ലസ് (1080x2340 pixels) ഐ.പി.എസ് ഡിസ്പ്ലേയാണ് ആറാമന്. വൺ പ്ലസ് അമോലെഡ് നൽകിയപ്പോൾ അസ്യുസ് ഡിസ്പ്ലേയിൽ അൽപ്പം പിന്നോക്കം പോയോ? എന്നാവും പലരുടേയും സംശയം. അത് പരിഹരിക്കാൻ മേന്മ കൂടിയ ഐ.പി.എസ് ഡിസ്പ്ലേയാണ് അവർ നൽകിയിരിക്കുന്നത് എന്ന് പറയാം. 600 നിറ്റ്സ് പീക് ബ്രൈറ്റ്നസ്, 100 ഡി.സി.ഐ-p3 കളർ ഗാമത് എന്നിവ മികവാർന്ന കാഴ്ചാനുഭവം ആയിരിക്കും സമ്മാനിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
ക്വാൽകോമിെൻറ ഏറ്റവും പുതിയ ഒക്ടാകോർ പ്രൊസസറായ സ്നാപ്ഡ്രാഗെൻറ 855യാണ് അസ്യുസ് സെൻഫോൺ 6ന് കരുത്ത് പകരുന്നത്. 7 നാനോ മീറ്റർ പ്രൊസസ് ടെക്നോളജി അടങ്ങിയ 855 ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സാധ്യത പരമാവധി ഉപയോഗിക്കുന്ന പ്രൊസസറാണ്.
ഫോണിെൻറ മറ്റൊരു പ്രധാന ആകർഷണം അതിൻറെ ബാറ്ററിയാണ്. 5000 എം.എ.എച്ച് കപാസിറ്റിയുള്ള ഭീമൻ ബാറ്ററിയും ചാർജ് ചെയ്യാൻ ക്വാൽകോമിെൻറ ക്വിക് ചാർജ് 4.0യും കൂടെ 18 വോൾട്ടുള്ള അതിവേഗ ചാർജറും ബോക്സിനകത്ത് നൽകും. ഇത് ഉപഭോക്താക്കൾക്ക് സെൻഫോൺ 6 പരിഗണിക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നായേക്കാം.
ഇത്തവണയും ഫോണിന് മികച്ച ഓഡിയോ ഔട്ട്പുട്ട് നൽകുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ അസ്യുസ് ഉറപ്പ് വരുത്തിയിട്ടുണ്ട്. താഴെയും ഡിസ്പ്ലേക്ക് മുകളിലുമായാണ് സ്പീക്കറുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് ഫോണുകൾ സ്ഥിരമായ ഒഴിവാക്കുന്നതായി കാണപ്പെടുന്ന 3.5എം.എം ഹെഡ്ഫോൺ ജാക്കും അസ്യുസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് കാര്യമായി പരിഗണിക്കാം.
256 ജിബി വരെയുള്ള യു.എഫ്.എസ് 2.1 സ്റ്റോറേജ് അതിവേഗത്തിൽ ഫയലുകൾ റൈറ്റ് ചെയ്യാൻ സഹായിക്കുന്നു. നോട്ടിഫിക്കേഷൻ എൽ.ഇ.ഡി, യു.എസ്.ബി ടൈപ്-സി ചാർജിങ് പോർട്ട്, എൻ.എഫ്.സി, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0 എന്നിവയും ഫോണിന് കരുത്ത് പകരും. 190 ഗ്രാമാണ് ഫോണിെൻറ ഭാരം.
6 ജിബി 64 ജിബി മോഡലിന് യൂറോപ്പിൽ 499 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഇത് ഇന്ത്യൻ രൂപയുമാണ് തുലനം ചെയ്യുേമ്പാൾ 39,100 രൂപയോളം വരും. 6+128 ജിബി മോഡലിന് 559 യൂറോ(43,800 രൂപ). 8+256 ജിബി മോഡലിന് 599 യൂറോ (47,000). ഫോൺ എന്ന് ഇന്ത്യയിലെത്തുമെന്ന് വിവരം പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.