ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; സാംസങ്, വൺപ്ലസ് ഫോണുകൾ വിലക്കുറവിൽ വാങ്ങാം
text_fieldsഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഉപഭോക്താക്കളെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ആമസോണിൽ നടക്കുന്ന ഈ സെയിൽസ് മേളയിൽ മികച്ച ഓഫറാണ് എല്ലാ ഉപകരണങ്ങൾക്കും ലഭിക്കുന്നത്. മൊബൈൽ ഫോണുകൾ ഇതിൽ ഒരുപാട് ആകർഷണം പിടിച്ചുപറ്റുന്നുണ്ട്. വൺപ്ലസിന്‍റെയും സാംസങ്ങിന്‍റെയും സ്മാർട്ട് ഫോണുകൾ ഉൾപ്പടെ മികച്ച ഫോണുകൾ കിക്ക്സ്റ്റാർട്ടർ ഡീലുകളിൽ ലഭ്യമാണ്.
1) വൺപ്ലസ് 12R (കൂൾ ബ്ലൂ)
സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്ലാറ്റ്ഫോമിൽ വരുന്ന ഈ ഫോൺ വർഷങ്ങളോളം ഫാസ്റ്റ് ആൻഡ് സ്മൂത്ത് ആയി ഉപയോഗിക്കാവുന്നതാണ്. പ്രിസ്റ്റീൻ ഡിസ്പ്ലേയിൽ വരുന്ന ഈ ഉപകരണത്തിന് അക്വാ ടച്ചുമുണ്ട്. 50 എം.പി IMX890 ക്യാമറയിൽ വളരെ റോ ആയിട്ടുള്ള എച്ച്.ഡി.ആർ ഫോട്ടൊകൾ എടുക്കാവുന്നതാണ്. 112 ഡിഗ്രി വൈഡിൽ ഫോട്ടോ എടുക്കാൻ സാധിക്കുന്ന ക്യാമറയും ഇതിലുണ്ട്. ലിമിറ്റഡ് ടൈം ഡീലിൽ ഈ ഫോൺ വിലക്കുറവിൽ ലഭിക്കുന്നതാണ്.
2) സാംസങ് ഗാലക്സി M35 5G
ഗാലക്സി എം34 5ജിയുടെ പിൻഗാമിയായി 15000 രൂപയ്ക്ക് മുകളിലുള്ള വില വിഭാഗത്തിൽ ആണ് ഈ 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്. 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താങ്ങാനാകുന്ന വിലയിൽ പുതിയ ഫീച്ചറുകൾ നിറഞ്ഞ ഒരു സ്മാർട്ട്ഫോൺ ആയി സാംസങ് പുതിയ ഗാലക്സി എം35 5ജി ഓഫർ ചെയ്യുന്നു. 6.6 ഇഞ്ച് FHD+ (1080×2340 പിക്സലുകൾ) സൂപ്പർ AMOLED ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിൽ ഉണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
മിഡ്റേഞ്ച് ഓപ്ഷനായി വൺപ്ലസ് അവതരിപ്പിച്ച സ്മാർട്ട് ഫോണാണ് ഇത്. മുൻഗാമികളെ അപേക്ഷിച്ച് ഇതിന് ബോക്‌സിയർ ബോഡി ഉണ്ട്. പിന്നിൽ,ചതുരാകൃതിയിലുള്ള ഒരു ഐലൻഡ് ഫ്ലാഷോട് കൂടിയ ഡ്യുവൽ ക്യാമറ സജ്ജീകരണവുമുണ്ട്. 16 എം.പി സെൽഫി കാം കൂടി ഇതിലുണ്ട്. എട്ട് ജി ബി റാമിനൊപ്പം 128 ജി ബി സ്റ്റോറേജും അത് പോലെ 256 ജി.ബി സ്റ്റോറേജും ഈ ഫോണിന് ലഭ്യമാകും.
4) റെഡ്മി 13C
ഫൈവ് ജി ലഭിക്കുന്ന സ്മാർട്ട് ഫോണുകളിൽ വിലക്കുറവിൽ ലഭിക്കാവുന്ന ഫോണുകളിൽ ഒന്നായിരിക്കും റെഡ്മി 13സി. റെഡ്മിയുടെ ബജറ്റ് 5ജി സ്മാർട്ട് ഫോണുകളിൽ ഉൾപ്പെട്ടിരിക്കുന്നതാണ് ഇത്. 6.74 ഇഞ്ചിന്‍റെ ഐ.പി.എസ് എൽ.സി.ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന്. 50 എംപി + 0.08 എംപി റിയർ ക്യാമറയും, 5 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
5) ടെക്നോ പൊവാ 6 നിയോ
പോവാ സീരീസിലെ മികച്ച 5ജി ഫോണുകളിലൊന്നാണ് ഇത്. 120Hz ഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് HD+ LCD സ്‌ക്രീനാണ് ഇതിലുള്ളത്. ഇന്ററാക്ടീവ് ഡൈനാമിക് പോർട്ടും AIGC പോർട്രെയിറ്റ് പോലുള്ള എഐ ഫീച്ചറുകളുമുണ്ട്. ഇതിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ആണ്. ഫോൺ ലോ ബജറ്റിൽ വരുന്നതാണെങ്കിലും ക്യാമറയും ബാറ്ററിയും ഗംഭീരമാണ്. വിലയ്ക്ക് അനുസരിച്ചുള്ള ഫോട്ടോഗ്രാഫി, പവർ എക്സ്പീരിയൻസ് ലഭിക്കുന്നതാണ്. കാരണം ഇതിലുള്ളത് AI സപ്പോർട്ടുള്ള 108MP ക്യാമറയാണ്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും ഇതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.