ജിയോക്ക് വെല്ലുവിളിയുമായി ബി.എസ്.എൻ.എല്ലിെൻറ പുതിയ പ്ലാൻ
text_fieldsന്യൂഡൽഹി: റിലയൻസ് ജിയോയുടെ മൊബൈൽ താരിഫുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തി ബി.എസ്.എൻ.എൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 666 രൂപക്ക് പ്രതിദിനം രണ്ട് ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളുമാണ് ബി.എസ്.എൻ.എൽ നൽകുന്നത്. 60 ദിവസത്തേക്ക് 120 ജി.ബിയാണ് ആകെ ബി.എസ്.എൻ.എൽ നൽകുന്നത്.
ഇതിന് മുമ്പ് 444 രൂപക്ക് 360 ജി.ബി ഡാറ്റ ലഭ്യമാക്കുന്ന ചൗക്ക പ്ലാൻ ബി.എസ്.എൻ.എൽ അവതരിപ്പിച്ചിരുന്നു. പോസ്റ്റ്പെയ്ഡ് ഉപഭോക്താകൾക്ക് ആറിരട്ടി അധിക ഡാറ്റ നൽകാനും ബി.എസ്.എൻ.എൽ തീരുമാനിച്ചിട്ടുണ്ട്.
ജിയോയുടെ വരവോടെ മറ്റ് സ്വകാര്യ മൊബൈൽ സേവനദാതാക്കളും ഉപഭോക്താകൾക്ക് കിടിലൻ ഒാഫറുകൾ ലഭ്യമാക്കിയിരുന്നു. എയർടെൽ 30 ജി.ബി ഡാറ്റ പോസ്റ്റ്പെയ്ഡ് ഉപഭോക്താകൾക്ക് സൗജന്യമായി നൽകുന്നുണ്ട്. വോഡഫോൺ നെറ്റ്ഫ്ലിക്സ് സേവനം ഒരു വർഷത്തേക്ക് സൗജന്യമായി നൽകിയിരുന്നു. െഎഡിയ 376 രൂപക്ക് 70 ജി.ബി ഡാറ്റയും ഒാൺ നെറ്റ്വർക്ക് കോളുകളും സൗജന്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.