Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right​െഎഫോണുകൾക്കും...

​െഎഫോണുകൾക്കും ​െഎപാഡുകൾക്കും 10,000 രൂപ വരെ കിഴിവ്​; ആപ്പിളി​െൻറ കിടിലൻ ഒാഫറുകൾ

text_fields
bookmark_border
iPad-Pro
cancel

ഇന്ത്യയിൽ ​െഎഫോണുകൾക്കും ​െഎപാഡുകൾക്കും 10,000 രൂപവരെ കാഷ്​ബാക്ക്​ ഒാഫർ പ്രഖ്യാപിച്ച്​ഞെട്ടിച്ചിരിക്കുകയാണ്​ ആപ്പിൾ. എച്ച്​.ഡി.എഫ്​.സി ബാങ്കുമായി സഹകരിച്ചാണ്​ ആപ്പിളി​​െൻറ കിടിലൻ ഒാഫറുകൾ. ഫെബ്രുവരി ഒമ്പത്​ മുതൽ 14 വരെയാണ് കാഷ്​ബാക്ക്​ ഒാഫറുകൾ ലഭിക്കുക. ​ആപ്പിളി​​െൻറ അംഗീകൃത ഒാഫ്​ലൈൻ റി​െട്ടയിൽ സ്​റ്റോറുകൾ വഴിയായിരിക്കും വിൽപന.

Related image

​െഎപാഡി​​െൻറ 2018 ലെ 9.7 ഇഞ്ച്​ മോഡൽ​ 10,000 രൂപ കാഷ്​ബാക്ക്​ വഴി 15,000 രൂപക്ക്​ വാങ്ങാം. ​െഎ.ഒ.എസ്​ 11 ഒാപറേറ്റിങ്​ സിസ്​റ്റം സപ്പോർട്ടും ഫിംഗർപ്രിൻറ്​ സെൻസറും അടക്കം നിരവധി ഫീച്ചറുകളുമായി 25,000 രൂപക്ക്​ വിപണിയിലെത്തിയ ​െഎപാഡ്​ 9.7 കൂടാതെ ​െഎപാഡി​​െൻറ മറ്റ്​ കൂടിയ മോഡലുകൾക്കും 10,000 രൂപയുടെ കാഷ്​ബാക്ക്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

Image result for iphone se

ഇന്ത്യൻ നിർമിത മോഡലായ െഎഫോൺ എസ്​.ഇ​ 7000 രൂപയുടെ കാഷ്​ബാക്കിലൂടെ 15,000 രൂപക്ക്​ സ്വന്തമാക്കാം. 32 ജീ.ബീ മോഡലിനാണ്​ മികച്ച കാഷ്​ബാക്ക്​ ഒാഫർ നൽകിയിരിക്കുന്നത്​. ​െഎഫോൺ 6നും 7,000 രൂപ ഒാഫറുണ്ട്​. ഒാഫർ കുറച്ച്​ 20,000 രൂപക്ക്​ 6 സ്വന്തമാക്കാം.
​െഎഫോൺ എക്​സ്​, ​െഎഫോൺ 8, ​െഎഫോൺ 8പ്ലസ്​, തുടങ്ങിയ മോഡലുകൾക്ക്​ 12,000 രൂപയുടെ കാഷ്​ബാക്കുണ്ട്​. ഇൗ ഒാഫർ മാർച്ച്​ 11 വരെ എല്ലാ റീ​​െട്ടയിൽ സ്​റ്റോറുകളിലും ലഭ്യമാണ്​.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleipadiphonemalayalam newsOffercash back saleTechnology News
News Summary - cash back offer for iphone's and ipad's - technology
Next Story