വിവരങ്ങള്‍ ചോര്‍ത്തുന്നു; സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികൾക്ക് കേന്ദ്ര സർക്കാറിന്‍റെ നോട്ടീസ്
text_fieldsന്യൂഡൽഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആശങ്ക കാണിച്ച് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍റെ നോട്ടീസ്. 21 മൊബൈൽ ഫോൺ കമ്പനികൾക്കാണ് കേന്ദ്രസർക്കാർ നോട്ടിസ് അയച്ചത്. ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷിയോമി, ജിയോണി എന്നിവയുൾപ്പെടെ കമ്പനികൾക്കാണ് ഇന്ത്യൻ സർക്കാർ നോട്ടിസ് അയച്ചത്.
വിവോ, ഒപ്പൊ, ഷവോമി, ജിയോണി എന്നിവ ഉള്‍പ്പെടെയുള്ള സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കാണ് നോട്ടീസയച്ചിരിക്കുന്നത്. ചൈനീസ് കമ്പനികള്‍ക്കു പുറമേ ആപ്പിള്‍, സാംസങ്, ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് തുടങ്ങി 21 കമ്പനികളാണ് പട്ടികയിലുള്ളത്.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സുരക്ഷ ചട്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ കമ്പനികള്‍ ഓഗസ്റ്റ് 28നകം സമര്‍പ്പിക്കണമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അയച്ച നോട്ടീസ് വ്യക്തമാക്കുന്നു.
സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ മറുപടിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സര്‍ക്കാറിന്‍റെ കൂടുതല്‍ നടപടികള്‍. അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങള്‍ കമ്പനികള്‍ ഇന്ത്യയില്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആഗസ്ത് 14ന് ഉന്നതതലയോഗം വിളിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാടുകളും മറ്റും അതിവേഗം വര്‍ധിച്ചതാണ് ഇത്തരമൊരു ഇടപെടലിന് പിന്നിലെന്നും ഔദ്യോഗിക വിശദീകരണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.