െഎഫോൺ- 8െൻറ വരവ് വൈകും
text_fieldsകാലിഫോർണിയ: ആപ്പിൾ െഎഫോണിെൻറ ആരാധകർക്ക് നിരാശരാക്കികൊണ്ട് െഎഫോൺ 8െൻറ ലോഞ്ചിങ് വൈകുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിളിെൻറ പുതിയ ഫോൺ െഎഫോൺ 8നെ കുറിച്ചുള്ള വാർത്തകളാണ് ടെക് ലോകത്ത് ഇപ്പോൾ നിറയുന്നത്. വയർലെസ് ചാർജിങ്, ടച്ച് െഎ.ഡി, എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ പോലുള്ള നൂതന സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ഫോൺ.
വിവിധ ടെക് വെബ്സൈറ്റുകൾ നൽകുന്ന റിപ്പോർട്ടുകളനുസരിച്ച് 2018ൽ മാത്രമേ പുതിയ െഎഫോണിെൻറ ലോഞ്ചിങ് ഉണ്ടാവു എന്നാണ് സൂചന. ആപ്പിളിനായി ഫോണുകൾ നിർമിക്കുന്ന ഫോക്സോൺ പുതിയ െഎഫോൺ^7, െഎഫോൺ--^7 എസ് എന്നീ മോഡലുകളുടെ നിർമാണത്തിൽ ഇൗ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പൂർണമായും വിശ്വസിക്കാൻ സാധിമല്ലെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. സാംസങ് അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്-8 വിപണിയിൽ പുറത്തിറക്കിയിരുന്നു. ഗാലക്സി എസ്8നോട് മൽസരിക്കാൻ ശക്തമായ മോഡലില്ലാതെ വിഷമിക്കുകയാണ് ആപ്പിൾ. ഇയൊരു സാഹചര്യത്തിൽ െഎഫോൺ 8െൻറ വരവ് നീണ്ടുപോയാൽ അത് ആപ്പിളിന് തിരിച്ചടിയാവും. അതുകൊണ്ട് ആപ്പിൾ െഎഫോൺ- 8െൻറ ലോഞ്ചിങ് കമ്പനി വൈകിപ്പിക്കില്ലെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.