ആപ്പിളിന് മുമ്പേ യു.എസ്.ബി-സി പോർട്ടുള്ള ഐഫോൺ സാധ്യമാക്കി ഒരു വിരുതൻ; വിഡിയോ കാണാം...
text_fieldsആപ്പിൾ ഐഫോണുകളൊഴിച്ചുള്ള മിക്ക സ്മാർട്ട്ഫോണുകളിലും ചാർജിങ്ങിനും ഡാറ്റാ കൈമാറ്റത്തിനുമായി യു.എസ്.ബി ടൈപ്-സി പോർട്ടുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഉപയോക്താക്കൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കാലങ്ങളായി തങ്ങളുടെ ലൈറ്റ്നിങ് പോർട്ടിൽ കടിച്ചുതൂങ്ങുകയാണ് ആപ്പിൾ. അതേസമയം, തങ്ങളുടെ ഐപാഡുകളുടെ ചാർജിങ് പോർട്ട് യു.എസ്.ബി ടൈപ്-സിയാക്കി മാറ്റിക്കൊണ്ട് കുപ്പെർട്ടിനോ ഭീമൻ ഞെട്ടിച്ചെങ്കിലും ഏറ്റവും പുതിയ ഐഫോണുകളിലടക്കം ലൈറ്റ്നിങ് പോർട്ടുകൾ തന്നെ തുടർന്നു.
എന്നാൽ, ആപ്പിളിന് മുേമ്പ യു.എസ്.ബി-സി പോർട്ടുള്ള ഐഫോൺ സാധ്യമാക്കിയിരിക്കുകയാണ് ഒരു വിരുതൻ. പ്രമുഖ യൂട്യൂബറും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ കെൻ പില്ലണൽ ആണ് തെൻറ കഴിവ് ഉപയോഗിച്ച് ഐഫോൺ X എന്ന മോഡലിലെ, ലൈറ്റ്നിങ് പോർട്ട് മാറ്റി, അവിടെ USB-C പോർട്ട് സ്ഥാപിച്ചത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് കെൻ, ഗവേഷണം ആരംഭിച്ചത്. ചാർജ് ചെയ്യുന്നതിനും ഡാറ്റ കൈമാറ്റം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന ലൈറ്റ്നിങ് പോർട്ടിന് പകരം യു.എസ്.ബി-സി പോർട്ട് ചേർക്കുകയെന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അത് എങ്ങനെയെങ്കിലും സാധ്യമാക്കുന്നതിനായി, നീണ്ട ഗവേഷണവും പരീക്ഷണങ്ങളും നടത്തേണ്ടതായി വന്നിരുന്നു. ഒടുവിൽ വിജയകരമായി കെൻ അത് സാധ്യമാക്കുകയും ഒപ്പം അതിെൻറ വിഡിയോ പങ്കുവെക്കുകയും ചെയ്തു.
കെന്നിെൻറ ഐഫോൺ X-ലെ യു.എസ്.ബി സി പോർട്ട് യാതൊരു പ്രശ്നങ്ങളുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ചാർജ് ചെയ്യാനും ഡാറ്റ കൈമാറ്റത്തിനും തടസ്സങ്ങളൊന്നും തന്നെയില്ല. അങ്ങനെ ടൈപ്പ്-സി കണക്റ്റർ ഉള്ള ലോകത്തിലെ ആദ്യത്തെ ഐഫോൺ ഉടമയായി കെൻ പില്ലണർ മാറിയിരിക്കുകയാണ്.
അതേസമയം, ഫോണുകളടക്കമുള്ള പരമാവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഒരേ പോലെയുള്ള ചാർജിങ് പോർട്ട് വേണമെന്ന യൂറോപ്യൻ കമീഷന്‍റെ നിർദേശമുള്ള സാഹചര്യത്തിൽ അടുത്ത ഐഫോൺ മോഡലുകളിൽ ആപ്പിളിന് ഒരുപക്ഷെ ടൈപ് സി പോർട്ട് ഉൾപ്പെടുത്തേണ്ടതായി വന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.